നരിക്കുനി | ആര്‍പ്പുവിളികള്‍ക്കും ആരവങ്ങള്‍ക്കും നടുവില്‍ പൂട്ടുകണ്ടത്തിലെ ചെളിവെള്ളത്തില്‍ ആവേശം വിതറി പുല്ലാളൂരില്‍ വീണ്ടുമൊരു കാളപൂട്ട്് മത്സരം. ജനകീയ കാളപൂട്ട് കമ്മറ്റിയുടെ നേതൃത്വത്തിലാണ് ഔദ്യോഗിക കാളപൂട്ട് മത്സരം സംഘടിപ്പിച്ചത്. .കാളയുടെ പോരും ആണിന്റെ ഉശിരും ഒരുമിക്കുന്ന കാളപൂട്ട് പതിറ്റാണ്ടുകളായി പുല്ലാളൂരിന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്. പൂട്ടുകണ്ടം മത്സരത്തിന് വേണ്ടി പ്രത്യേകം തയ്യാറാക്കിയതാണ്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളില്‍ നിന്നായി 83 ജോഡി കന്നുകള്‍ മത്സത്തിനായി എത്തി. ആദ്യമായാണ് ഇത്രയേറെ ജോഡി കന്നുകള്‍ ഇവിടെ മത്സരത്തിനായി എത്തുന്നത്.അതിരാവിലെ തന്നെ കന്നുകളെ പൂട്ടുകണ്ടം പരിചയപ്പെടുത്തല്‍ നടന്നു.. 8 മണിയോടെ ട്രയല്‍ ഓട്ടം തുടങ്ങി. ഇതിന് ശേഷം പൂട്ടുകണ്ടത്തിന്റെ നാല് മൂലകളിലായി സ്പ്രിങ് ഉറപ്പിച്ച് അതിനുള്ളില്‍ ബോള്‍ സ്ഥാപിച്ചു. കന്നുകള്‍ പൂട്ടുകണ്ടത്തിന്റെ അരികും മൂലയും ചേര്‍ന്ന് ബോളുകള്‍ സ്പര്‍ശിക്കാതെ ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിള്‍ ഓടിയെത്തുന്ന കന്നുകളാണ് വിജയികളാവുക.മത്സരമായതിനാല്‍ വലിയ ആവേശമായിരുന്നു കാണികള്‍ക്ക്. രാത്രി ഏഴരയോടെയാണ് മത്സരം അവസാനിച്ചത്.സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ വന്‍ ജനാവലി മത്സരം കാണാനായി എത്തിയിരുന്നു. മത്സരം കാണാനെത്തിയവരെ കൊണ്ട് പുട്ടുകണ്ടത്തിന്റെ പരിസരം നിറഞ്ഞ് കവിഞ്ഞിരുന്നു. പലര്‍ക്കും പുതിയൊരു അനുഭവമായിരുന്നു ഈ കാര്‍ഷിക വിനോദം. വിവിധ സ്കൂളുകളില്‍ നിന്നായി നൂറ്കണക്കിന് വിദ്യാര്‍ഥികളും കാളപൂട്ട് കാണാനെത്തി.രാവിലെ തുടങ്ങിയ മത്സരം കെ ടി അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു.മത്സരത്തില്‍ മൂന്ന് റൗണ്ടുകളിലായി മൊത്തം 41.92 സെക്കന്റ് കൊണ്ട് ഓടിയെത്തിയ നബീല്‍ അരീമ്പ്രയുടെ കന്നുകള്‍ ഒന്നാം സ്ഥാനവും 41.98 സെക്കന്റ് കൊണ്ട് ഓടിയെത്തിയ പാലപ്പറമ്പന്‍ മുസ്തഫയുടെ കന്നുകള്‍ രണ്ടാം സ്ഥാനവും 42.80 സെക്കന്റ് കൊണ്ട് ഓടിയെത്തിയ സി ടി അശ്റഫ് ഒതായിയുടെ കന്നുകള്‍ മൂന്നാം സ്ഥാനവും (42.80 സെക്കന്റ്) നേടി. പി പി മാമുക്കുട്ടി കുനിയിലിന്റെ കന്നുകള്‍ (42.95 സെക്കന്റ്) നാലാം സ്ഥാനവും വളപ്പന്‍ ബിച്ചാവയുടെ കന്നുകള്‍ അഞ്ചാം സ്ഥാനവും (42.98) നേടി. വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. പൂട്ടുകാര്‍ക്കും സമ്മാനങ്ങള്‍ നല്കിContent Highlights: Pullaloor hosted a massive Kaalapoottu competition in Narikuni featuring 83 pairs of bulls from four districts. Nabeel Areimbra secured first place by completing the run in 41.92 seconds. Large crowds including students witnessed the traditional agricultural sport.