യുദ്ധക്കെടുതികള്‍ക്ക് പുറമെ കനത്ത മഴയും വെള്ളപ്പൊക്കവും; ഗസയില്‍ കടുത്ത ദുരിതം, പ്രതിസന്ധി

Wait 5 sec.

ഗസ | കനത്ത മഴയെ തുടര്‍ന്ന് ഗസയില്‍ കടുത്ത ദുരിതവും പ്രതിസന്ധികളും. ഇസ്‌റാഈല്‍ നടത്തുന്ന വംശഹത്യാപരമായ യുദ്ധം മൂലം സംഭവിച്ച പ്രതിരോധ സംവിധാനങ്ങളുടെ തകര്‍ച്ച, കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിന്റെ തീവ്രത വര്‍ധിപ്പിച്ചതായി പ്രാദേശിക ഉദ്യോഗസ്ഥര്‍ പറയുന്നു. ഗസയിലെ വലിയൊരു പ്രദേശം വെള്ളത്തിനടിയിലായിരിക്കുകയാണ്. ശക്തമായ ന്യൂനമര്‍ദം രൂപപ്പെട്ടതോടെ, മഴവെള്ള-മലിനജല നിര്‍വഹണ സംവിധാനങ്ങള്‍ വലിയ തോതില്‍ തകര്‍ന്നിരിക്കുകയാണ്. ആയിരക്കണക്കിന് കൂടാരങ്ങളാണ് വെള്ളത്തിനടിയിലായിരിക്കുന്നത്.ഗസയിലെ ഗവണ്മെന്റ് മീഡിയ ഓഫീസിന്റെ കണക്കനുസരിച്ച്, മഴയെത്തുടര്‍ന്ന് 70,000 കൂടാരങ്ങള്‍ വെള്ളത്തിനടിയിലാവുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തു. ഇത് ഏകദേശം 3,50,000 ആളുകളെ ബാധിച്ചിട്ടുണ്ട്. പല അഭയാര്‍ഥി ക്യാമ്പുകളിലും വെള്ളം ഏകദേശം 1.5 മീറ്റര്‍ വരെ ഉയര്‍ന്നു.യുദ്ധം മൂലമുണ്ടായ നാശനഷ്ടങ്ങള്‍ ഈ കാലാവസ്ഥാ പ്രതിസന്ധിയുടെ ആഘാതം കൂടുതല്‍ രൂക്ഷമാക്കിയിരിക്കുകയാണ്. ഗസയിലെ 700 കിലോമീറ്ററിലധികം വരുന്ന മലിനജല നിര്‍മാര്‍ജന ശൃംഖല പൂര്‍ണമായും തകര്‍ന്നതായി മീഡിയ ഓഫീസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൊടുങ്കാറ്റ് വീശി 12 മണിക്കൂറിനുള്ളില്‍ ഗസയിലെ സിവില്‍ ഡിഫന്‍സ് വിഭാഗത്തിന് 2,000-ത്തിലധികം സഹായ അഭ്യര്‍ഥനകള്‍ ലഭിച്ചു. എന്നാല്‍ ഇന്ധനക്ഷാമവും ഉപകരണങ്ങളുടെ തകരാറുകളും കാരണം 218 എണ്ണത്തോട് മാത്രമേ അവര്‍ക്ക് പ്രതികരിക്കാന്‍ സാധിച്ചുള്ളൂ.ഗസയില്‍ തുടരുന്ന ഉപരോധവും ഇസ്‌റാഈല്‍ നടത്തിയ യുദ്ധം മൂലമുണ്ടായ നാശനഷ്ടങ്ങളും കാരണം, ഗസ സിറ്റി മുന്‍സിപ്പാലിറ്റിക്ക് നിലവില്‍ ഒരു ബുള്‍ഡോസര്‍ (ഇത് പലപ്പോഴും തകരാറിലാകാറുണ്ട്), രണ്ട് വാട്ടര്‍ സെക്ഷന്‍ ട്രക്കുകള്‍ (വെള്ളം നീക്കം ചെയ്യുന്ന വാഹനങ്ങള്‍) എന്നിവയെ മാത്രമേ ആശ്രയിക്കാന്‍ കഴിയുന്നുള്ളൂ. മിക്ക ജല, മലിനജല പമ്പുകളും പ്രവര്‍ത്തനരഹിതമാണ്.Content Highlights: Severe rainfall and sudden flooding have struck Gaza, drastically escalating the ongoing humanitarian crisis. Displaced families face extreme hardship as temporary shelters succumb to harsh weather. Emergency relief operations are struggling to reach affected areas under challenging local conditions.