സ്വകാര്യ ബസുകളിൽ എംവിഡിയുടെ മിന്നൽ പരിശോധന; കൊച്ചിയിൽ 382 വാഹങ്ങൾക്കെതിരെ നടപടി

Wait 5 sec.

കൊച്ചി| സ്വകാര്യ ബസുകളില്‍ എംവിഡിയുടെ മിന്നല്‍ പരിശോധന. തുടര്‍ന്ന് 382 വാഹങ്ങള്‍ക്കെതിരെ നടപടിയെടുക്കുകയും 241344 രൂപ പിഴ ഈടാക്കുകയും ചെയ്തു. പിസിസി, സ്പീഡ് ഗവര്‍ണര്‍ എന്നിവ കേന്ദ്രികരിച്ചാണ് എംവിഡി പരിശോധന നടത്തിയത്. പിസിസി ഇല്ലാതെ ജീവനക്കാരുള്ള ബസുകള്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്തു. സ്പീഡ് ഗവര്‍ണര്‍ ഇല്ലാത്ത 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.കണ്ടക്ടര്‍ ലൈസന്‍സ് ഇല്ലാത്തതിന് 89 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഡോര്‍ ഷട്ടറുകള്‍ തുറന്നിട്ട് സര്‍വീസ് നടത്തിയതിന് 55 കേസുകള്‍, ജിപിഎസ് സംവിധാനം പ്രവര്‍ത്തിക്കാത്തതിന് 31 കേസുകള്‍, ബ്ലൈന്‍ഡ് സ്‌പോട്ട് മിറര്‍ ഇല്ലാത്തതിന് 31 കേസുകള്‍, അമിതവേഗത്തിന് ഒമ്പത് കേസുകള്‍, ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിന് ഏഴു കേസുകളും രജിസ്റ്റര്‍ ചെയ്തു. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗിച്ച 14 കേസുകളും രജിസ്റ്റര്‍ ചെയ്തു. സ്പീഡ് ഗവര്‍ണര്‍ അഴിച്ചുമാറ്റിയ 28 വാഹനങ്ങള്‍ സര്‍വീസ് നടത്താനും നിര്‍ദ്ദേശം നല്‍കി.കൊച്ചിയില്‍ ഇരുചക്ര വാഹനത്തിലെ അഞ്ചുപേരുടെ യാത്രയിലും മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തു. സ്‌കൂട്ടര്‍ ഓടിച്ച യുവാവിന്റെ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദു ചെയ്യാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചു. തൃക്കാക്കരയിലെ സ്വകാര്യ കോളജ് വിദ്യാര്‍ഥികളായ അഞ്ചു പേരെയും ആര്‍ടി ഓഫീസില്‍ വിളിച്ചു വരുത്തി. രണ്ടില്‍ കൂടുതല്‍ പേരെ സ്‌കൂട്ടറില്‍ കയറ്റിയതിനു ഉടമ 1,000 രൂപയും ഹെല്‍മറ്റ് ധരിക്കാതിരുന്ന മൂന്നു പേര്‍ 500 രൂപ വീതവും പിഴ അടയ്ക്കണം.Content Highlights: The Motor Vehicles Department conducted surprise inspections on private buses across Kerala, taking action against 382 vehicles and collecting Rs 2,41,344 in fines. Violations included missing speed governors, lack of conductor licenses, and disabled GPS systems. MVD also penalized five college students in Kochi for dangerous five-up riding on a scooter.