സയ്യിദ് ത്വാഹിറിൽ അഹ്ദൽ മെമ്മോറിയൽ അവാർഡ് തൃക്കരിപ്പൂർ എ ബി അബ്ദുല്ല മാസ്റ്റർക്ക്

Wait 5 sec.

റിയാദ്| മാലിക് ദീനാർ കൾച്ചറൽ ഫോറം നൽകുന്ന എട്ടാമത് സയ്യിദ് ത്വഹിറുൽ അഹ്ദൽ അവാർഡിന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷനും സാമൂഹിക പ്രവർത്തകനുമായ എ.ബി. അബ്ദുല്ല മാസ്റ്റർ അർഹനായി. നാലര പതിറ്റാണ്ടിലേറേക്കാലം മത, സാമൂഹിക, സംഘാടനാ രംഗങ്ങളിൽ അദേഹം നടത്തിയ നിസ്വാർഥ സേവനങ്ങളെയും പൊതുജീവിതത്തിലെ അദേഹത്തിന്റെ മികച്ച സംഭാവനകളെയും മുൻ നിർത്തിയാണ് ഈ ബഹുമതി.വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന കാസറഗോഡ് ജില്ലക്കാരുടെ കൂട്ടായ്മയായ മാലിക് ദീനാർ കൾച്ചറൽ ഫോറം മത, വിദ്യാഭ്യാസ സാംസ്‌കാരിക മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച്ച വെച്ചവർക്ക് സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങളുടെ പേരിൽ കഴിഞ്ഞ ഏഴ് വർഷമായി അവാർഡ് നൽകി വരുന്നു.ഈ വർഷത്തെ അവാർഡിന് തെരെഞ്ഞെടുത്ത എ.ബി. അബ്ദുല്ല മാസ്റ്റർ എസ് എസ് എഫ് , എസ് വൈ എസ്, കേരള മുസ്ലിം ജമാഅത്ത് തുടങ്ങിയ സംഘടനകളുടെ യൂണിറ്റ് മുതൽ സംസ്ഥാന ഘടകം വരെ വിവിധ ഭരവാഹി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ വൈ പ്രസിഡന്റ് , തൃക്കരിപ്പൂർ മുജമ്മഹ് ഭാരവാഹി, തൃക്കരിപ്പൂർ മുസ്‌ലിം ഇംഗ്ലീഷ് മീഡിയം സ്കൂൾ ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു വരുന്നു.തൃക്കരിപ്പൂരിന്റെ വിദ്യാഭ്യാസ, സാംസ്കാരിക മുന്നേറ്റങ്ങളിൽ നിർണായക സ്വാധീനം ചെലുത്താൻ എ.ബി. അബ്ദുല്ല മാസ്റ്റർക്ക് സാധിച്ചിട്ടുണ്ട്.മലബാർ മേഖലയിലടക്കം സുന്നി സംഘടനയെ കെട്ടിപ്പടുക്കുന്നതിലും കാസർകോട് ജില്ലയിലെ സംഘടനാ പ്രവർത്തനം സജീവമാക്കുന്നതിലും വലിയ പങ്കു വഹിക്കുന്നതിലും സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങളോടൊപ്പം ചേർന്ന് പ്രവർത്തന മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ച പ്രശസ്ത വ്യക്തിത്വമാണ് അദേഹം. 37 വർഷക്കാലം ആയിറ്റി ഇസ്ലാമിക് സ്കൂളിൽ അധ്യാപകനായി സേവനം ചെയ്ത അദേഹം കൈക്കോട്ട് കടവ് മഹല്ല് ജമാഅത്തിന്റെ ദീർഘകാല സാരഥിയായും പ്രവർത്തിച്ചിട്ടുണ്ട്.2027 ജനുവരിയിൽ നടക്കുന്ന മുഹിമ്മാത്ത് സന്നദ് ദാന സമ്മേളനത്തിൽ വെച്ച് അവാർഡ് സമ്മാനിക്കും.വൈ.എം അബ്ദുൽ റഹ്മാൻ അഹ്സനി, എം അന്തുഞ്ഞി മൊഗർ, ബി എസ് അബ്ദുല്ലകുഞ്ഞി ഫൈസി, സി .എൻ അബ്ദുൽ ഖാദിർ മാസ്റ്റർ, ഹാജി അമീറലി ചൂരി, സി അബ്ദുല്ല ഹാജി ചിത്താരി, ഇത്തിഹാദ് മുഹമ്മദ് ഹാജി, പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി എന്നിവർക്കാണ് മുൻ വർഷങ്ങളിൽ അവാർഡ് നൽകിയത്.ജില്ലയിലെ സംഘടന, സ്ഥാപന രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച്ച വെച്ച് പ്രവർത്തിക്കുന്നവർക്ക് പ്രചോദനം നൽകുന്നതിനാണ് ത്വഹിറുൽ അഹ്ദൽ അവാർഡ്. ഇതിനു പുറമെ മദ്രസാധ്യാപക മേഖലകളിലെ പ്രമുഖരെ ആദരിക്കുന്നതിന് നൂറുൽ ഉലമാ അവാർഡും മാലിക് ദീനാർ കൾച്ചറൽ ഫോറം നൽകിയിരുന്നു. വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും സംഘടന ഏറ്റെടുത്ത് നടത്തുന്നു. ചെയർമാൻ : അബ്ദുൽ ലത്തീഫ് സഅദി ഉറുമി (റിയാദ് )mob : +966 56 371 5893, കൺവീനർ :അബ്ദുൽ സത്താർ കോരിക്കാർ (ദമ്മാം)mob : +966 55 298 6429.Content Highlights: Social worker and Kerala Muslim Jamaat district vice president AB Abdulla Master has been selected for the 8th Sayyid Thahirul Ahdal Award. The honor by Malik Deenar Cultural Forum recognizes his 45 years of community service. The award will be presented in January 2027 at the Muhimmath conference.