മർകസ് ‘ഫ്യൂച്ചർ എജ്യുക്കേഷൻ കോൺക്ലേവ്’ ഇന്ന്; ‘റെസ്‌പോൺസിബിൾ എ.ഐ’ മുഖ്യ പ്രമേയം

Wait 5 sec.

കോഴിക്കോട്| ദേശീയ വിദ്യാഭ്യാസ ദിനാചരണത്തിന്റെ ഭാഗമായി മർകസ് ഗ്രൂപ്പ് ഓഫ് സ്‌കൂൾസ് (എം.ജി.എസ്) സംഘടിപ്പിക്കുന്ന ‘ഫ്യൂച്ചർ എജ്യുക്കേഷൻ കോൺക്ലേവ് 2026’ ന്റെ രണ്ടാം പതിപ്പ് ഇന്ന്  മർകസ് നോളജ് സിറ്റിയിൽ നടക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നവീന സാധ്യതകളും ധാർമികതയും ചർച്ച ചെയ്യുന്ന ‘റെസ്‌പോൺസിബിൾ എ.ഐ’ (Responsible AI) എന്നതാണ് ഈ വർഷത്തെ കോൺക്ലേവിന്റെ പ്രധാന പ്രമേയം.ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും മർകസ് കാര്യദർശിയുമായ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഏറെ ശ്രദ്ധേയമായ ഈ പദ്ധതി, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ മർകസ് സന്ദർശന വേളയിലാണ് ഭാവിയുടെ പ്രധാന അക്കാദമിക ലക്ഷ്യമായി ഔദ്യോഗികമായി അവതരിപ്പിച്ചത്.സാങ്കേതികവിദ്യയുടെ വളർച്ചയെ കേവലമൊരു മുന്നേറ്റമായി കാണാതെ മാനവികത, ധാർമികത, സാമൂഹിക ഉത്തരവാദിത്തം, ഭാവിതലമുറയുടെ ശാക്തീകരണം എന്നീ കാഴ്ചപ്പാടുകളിലൂടെ വിലയിരുത്തുന്നതിനുള്ള വേദിയായി കോൺക്ലേവ് മാറും. എം.ജി.എസിന് കീഴിലുള്ള മുഴുവൻ സ്‌കൂളുകളിൽ നിന്നുമുള്ള വിദ്യാർഥി പ്രതിനിധികൾ എ.ഐ-യുടെ അനന്തസാധ്യതകളെയും അതിനു പിന്നിലെ ധാർമിക-സാമൂഹിക വശങ്ങളെയും കുറിച്ച് വിവിധ വിഷയങ്ങളിൽ അക്കാദമിക പ്രബന്ധങ്ങൾ അവതരിപ്പിക്കും.കോൺക്ലേവിൽ പ്രമുഖ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ മുസ്തഫ പി. എറയ്ക്കൽ, ജാമിഅ മർകസ് റെക്ടർ ഡോ. മുഹമ്മദ് റോഷൻ നൂറാനി വിഷയാവതരണം നടത്തും. മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. മർകസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടർ ഡോ. അബ്ദുൽ ഹക്കീം അസ്ഹരി ആമുഖ ഭാഷണം നടത്തും. എം.ജി.എസ് ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വി.എം റഷീദ് സഖാഫി, എം ജി എസ് അക്കാദമിക് ഡയറക്ടർ മുഹമ്മദ് ഷാഫി, സിറാജുദ്ദീൻ, അബ്ദുൽ മജീദ് ഇർഫാനി, ഫാരിസ് സംബന്ധിക്കും.Content Highlights: Markaz Group of Schools is hosting the second edition of the Future Education Conclave 2026 at Markaz Knowledge City, focusing on the theme of Responsible AI. The event brings together student delegates, academicians, and prominent figures to discuss the ethical and social dimensions of artificial intelligence. Key addresses will be delivered by notable leaders including C Muhammed Faizy, Dr Abdul Hakeem Azhari, and other dignitaries.