വനിതകൾക്കായി സൈനിക പരിശീലന ക്യാമ്പ് ആരംഭിച്ച് ഇറാൻ; രാജ്യവ്യാപകമായി പ്രതിരോധ സജ്ജീകരണം

Wait 5 sec.

അമേരിക്കയുമായുള്ള സംഘർഷം തുടരുന്നതിനിടെ വനിതകൾക്കായി സൈനിക പരിശീലന ക്യാമ്പ് ആരംഭിച്ച് ഇറാൻ. ടെഹ്‌റാനിലെ ചരിത്രപ്രധാനമായ ആസാദി സ്‌ക്വയറിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. റൈഫിൾ പരിശീലനം, ചുവരുകൾ കയറൽ, സിപ്‌ലൈൻ പരിശീലനം തുടങ്ങിയവയിൽ സ്ത്രീകൾ പങ്കെടുക്കുന്ന ദൃശ്യങ്ങൾ ശ്രദ്ധ നേടിയിട്ടുണ്ട്.അമേരിക്കൻ കരയാക്രമണം ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളെ നേരിടാൻ വനിതകളെയും സജ്ജരാക്കുകയാണ് ലക്ഷ്യമെന്നാണ് റിപ്പോർട്ടുകൾ. ‘ഇറാനിന് സമർപ്പിച്ചിരിക്കുന്ന പുത്രിമാർ’ എന്ന പേരിൽ നടന്ന റാലിയിൽ ആയിരക്കണക്കിന് സ്ത്രീകളും പെൺകുട്ടികളും പങ്കെടുത്തു.അതേസമയം, അമേരിക്കയുടെ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്നും ഹോർമുസ് കടലിടുക്കിലെ പരമാധികാരത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും ഇറാൻ സുരക്ഷാ ഉദ്യോഗസ്ഥൻ മൊഹ്‌സെൻ റെസായി വ്യക്തമാക്കിയതായും റിപ്പോർട്ടുകൾ പറയുന്നു.The post വനിതകൾക്കായി സൈനിക പരിശീലന ക്യാമ്പ് ആരംഭിച്ച് ഇറാൻ; രാജ്യവ്യാപകമായി പ്രതിരോധ സജ്ജീകരണം appeared first on ഇവാർത്ത | Evartha.