പഞ്ചാബില്‍ തീര്‍ഥാടന ബസുകള്‍ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേര്‍ മരിച്ചു

Wait 5 sec.

ചണ്ഡീഗഢ്| പഞ്ചാബിലെ തരണ്‍ ജില്ലയില്‍ തീര്‍ഥാടന ബസുകള്‍ കൂട്ടിയിടിച്ച് അപകടം. അഞ്ച് പേര്‍ മരിച്ചു, 15ലധികം പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ വൈകുന്നേരം നൗഷേര പന്നുവാനു സമീപം ദേശീയപാത 54-ലായിരുന്നു അപകടം. ബൈക്കിനെ ഇടിക്കാതിരിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു ബസ് റോഡ് ഡിവൈഡര്‍ മറികടന്ന് എതിര്‍ദിശയില്‍ വന്ന മറ്റൊരു ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.നാല് പേര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ അഞ്ച് പേര്‍ അമൃത്സറിലെ ഗുരുനാനാക് ദേവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ഭഗവന്ത് മന്‍ ദുഃഖം രേഖപ്പെടുത്തി.Content Highlights: Five people were killed and over 15 injured in a collision between two pilgrim buses on NH 54 in Punjab’s Tarn Taran district. The crash happened when one bus jumped the divider while swerving to avoid a bike. Five critically injured victims are hospitalized in Amritsar, and CM Bhagwant Mann expressed grief.