കൊല്ലം| കൊല്ലം കരുനാഗപ്പള്ളിയില്‍ ഭിക്ഷാടകനെ കാറിടിച്ച് വലിച്ചിഴച്ച സംഭവത്തില്‍ പ്രതിക്കെതിരെ പോലീസ് നരഹത്യയ്ക്ക് കേസെടുത്തു. കടത്തൂര്‍ സ്വദേശി ഷാജഹാനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്. എന്നാല്‍ മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ദേശീയപാതയില്‍ വച്ചാണ് ഷാജഹാന്റെ കാര്‍ ഭിക്ഷാടകനെ ഇടിച്ചിട്ടത്. അപകടം നടന്നിട്ടും വാഹനം നിര്‍ത്താന്‍ ഇയാള്‍ തയാറായില്ല. തുടര്‍ന്ന് ഒരു ഇടറോഡില്‍വച്ച് കാറില്‍ കുരുങ്ങിയ ഭിക്ഷാടകനെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു സംഭവസ്ഥലത്തു നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പോലിസ് ശേഖരിച്ചിട്ടുണ്ട്.Content Highlights: Police booked Shajahan of Kadathur for culpable homicide under non-bailable sections after his car hit and dragged a beggar to death in Karunagappally, Kollam. Following the Friday night highway collision, the accused abandoned the victim on a side road and fled. Police have collected CCTV evidence while efforts continue to identify the deceased.