തിങ്കളാഴ്ചയും ഫാസ്റ്റ് ഫില്ലിംഗ് ഷോകള്‍; കുടുംബ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് 'അവറാച്ചന്‍ ആന്‍ഡ് സണ്‍സ്'

Wait 5 sec.

പ്രവൃത്തി ദിവസമായ തിങ്കളാഴ്ചയും ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി അവറാച്ചന്‍ ആന്‍ഡ് സണ്‍സ്. കഴിഞ്ഞ വാരം റിലീസ് ചെയ്ത ചിത്രങ്ങളില്‍ ബിജു മേനോന്‍ നായകനായ അവറാച്ചന്‍ ആന്‍ഡ് സണ്‍സ് മികച്ച മുന്നേറ്റമാണ് കാഴ്ചവെക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍. കുടുംബ പ്രേക്ഷകരാണ് ചിത്രത്തിന്റെ മുന്നേറ്റത്തിന് കാരണമെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ചിത്രത്തില്‍ ബിജുമേനോനോടൊപ്പം ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോര്‍ട്ട്, ജോണി ആന്റണി, ഗ്രെയ്‌സ് ആന്റണി, അഖില ഭാര്‍ഗവന്‍, പൗളി വിത്സണ്‍, സാബുമോന്‍, കോട്ടയം നസീര്‍, വിനീത് തട്ടില്‍, സാജന്‍ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിന്‍ ചെറുകയില്‍, ഷാജു ശ്രീധര്‍, നിഷാ സാരംഗ് എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അവറാച്ചന്‍ ആന്‍ഡ് സണ്‍സിന്റെ തിരക്കഥ ഒരുക്കുന്നത് ജോസഫ് വിജീഷും തമ്പിയും ചേര്‍ന്നാണ്. ചിത്രത്തിന്റെ മറ്റു അണിയറപ്രവര്‍ത്തകര്‍ ഇവരാണ്. സഹ നിര്‍മ്മാണം : ജസ്റ്റിന്‍ സ്റ്റീഫന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് : സന്തോഷ് കൃഷ്ണന്‍, നവീന്‍ പി തോമസ്, ഡി ഓ പി : സജിത് പുരുഷന്‍, എഡിറ്റിംഗ്: ആകാശ് ജോസഫ് വര്‍ഗീസ്, സംഗീത സംവിധാനം : സനല്‍ ദേവ്, ലൈന്‍ പ്രൊഡ്യൂസര്‍ : അഖില്‍ യെശോധരന്‍, ആര്‍ട്ട് ഡയറക്ടര്‍ : അജി കുറ്റിയാനി, വസ്ത്രാലങ്കാരം : സ്‌റ്റെഫി സേവ്യര്‍, മേക്കപ്പ് : റഷീദ് അഹമ്മദ്, സൗണ്ട് ഡിസൈന്‍ : ശങ്കരന്‍ എ എസ്, കെ സി സിദ്ധാര്‍ത്ഥന്‍, സൗണ്ട് മിക്‌സിങ് : വിഷ്ണു സുജാതന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ഡിക്‌സണ്‍ പൊടുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ : ജിബിന്‍ ജോണ്‍, ഫസ്റ്റ് അസ്സാേസിയേറ്റ് ഡയറക്ടര്‍ : ഓസ്റ്റിന്‍ എബ്രഹാം, അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഡിസ്ട്രിബൂഷന്‍ ഹെഡ് : ബബിന്‍ ബാബു, സ്റ്റില്‍സ് : ബിജിത് ധര്‍മടം, മാര്‍ക്കറ്റിംഗ് : സൗത്ത് ഫ്രെയിംസ് എന്റര്‍ടൈന്‍മെന്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് : ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്, അഡ്വെര്‍ടൈസിങ് : ബ്രിങ് ഫോര്‍ത്ത്, വി എഫ് എക്‌സ് : പ്രോമൈസ് സ്റ്റുഡിയോസ്, പബ്ലിസിറ്റി ഡിസൈന്‍ : ടെന്‍ പോയിന്റ്, പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.