സഊദിയില്‍ വച്ച് ഭാര്യക്ക് ക്രൂര പീഡനം; യുവാവിനെതിരെ പരാതി

Wait 5 sec.

കൊല്ലം | സഊദി അറേബ്യയില്‍ വച്ച് ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച യുവാവിനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും. കൊല്ലം നീണ്ടകര മണ്ണാത്തറ സ്വദേശിനിയെയാണ് സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് നന്ദു ക്രൂരമായി മര്‍ദിച്ചത്.സഊദിയിലെ വീട്ടില്‍ വെച്ച് ലാപ്‌ടോപ് ചാര്‍ജര്‍, ബെല്‍റ്റ്, കുക്കര്‍, മറ്റ് അടുക്കള ഉപകരണങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച് നിരന്തരം മര്‍ദിക്കുമായിരുന്നെന്നും കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി ഇല്ലാത്ത കാര്യങ്ങള്‍ പറയിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. ഭീഷണിപ്പെടുത്തി റെക്കോര്‍ഡ് ചെയ്ത ശബ്ദരേഖ ഭര്‍ത്താവ് പ്രചരിപ്പിച്ചെന്നും പറയുന്നു. സെപ്റ്റംബര്‍ 30ന് സഊദിയില്‍ നിന്നു നാട്ടില്‍ മടങ്ങിയെത്തിയ യുവതിയുടെ ശരീരമാസകലം മര്‍ദനമേറ്റ പാടുകളും മുറിവുകളുമാണ്. യുവതി കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.യുവതിയുടെ പരാതിയില്‍ ചവറ പോലീസ് പരിമണം സ്വദേശിയായ ഭര്‍ത്താവ് നന്ദു, അച്ഛന്‍ ദിനേശ്, അമ്മ ജഗദമ്മ എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. നന്ദു നിലവില്‍ സഊദിയില്‍ തുടരുകയാണ്. സ്ത്രീധനത്തിന്റെയും സംശയത്തിന്റെയും പേരിലായിരുന്നു ക്രൂര പീഡനം എന്നാണ് ഭാര്യയുടെ പരാതി. ചവറ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിവാഹം കഴിഞ്ഞ് ഓഴ്ചയ്ക്ക് ശേഷം സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാരും ഭര്‍ത്താവും ചേര്‍ന്ന് പീഡനം തുടങ്ങിയെന്നാണ് പരാതി. Content Highlights:A woman from Kollam was brutally assaulted by her husband in Saudi Arabia over dowry demands. Following her return to Kerala, she was admitted to Kollam District Hospital with severe injuries. Chavara Police registered a case against her husband and in-laws, and will issue a lookout notice.