ബെനിനെതിരെ ഗോള്‍; വിടവാങ്ങല്‍ മത്സരം അവിസ്മരണീയമാക്കി മെസ്സി

Wait 5 sec.

ബ്യൂണസ് ഐറിസ് | വിടവാങ്ങല്‍ മത്സരത്തില്‍ ഗോളടിച്ച് സൂപ്പര്‍ താരം ലയണല്‍ മെസ്സി. ബെനിനെതിരായ തന്റെ അവസാന അങ്കത്തിലാണ് മെസി ഗോള്‍ നേടിയത്. ഏകപക്ഷീയമായ മൂന്ന് ഗോളിന് അര്‍ജന്റീന വിജയം നേടുകയും ചെയ്തു.71-ാം മിനുട്ടില്‍ പെനാല്‍ട്ടിയിലൂടെയായിരുന്നു മെസ്സിയുടെ ഗോള്‍. പത്താം മിനുട്ടില്‍ മത്സരം നിര്‍ത്തിവച്ച് ആരാധകര്‍ താരത്തിന് ആദരം നല്‍കി.അര്‍ജന്റീന കുപ്പായത്തില്‍ ഇനി മെസ്സിയുണ്ടാകില്ല. 207 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നായി 125 ഗോളുകളാണ് മെസ്സി അടിച്ചുകൂട്ടിയത്. അര്‍ജന്റീനക്കായി മൂന്ന് തവണ ലോകകപ്പ് ഫൈനല്‍ കളിച്ചു. രാജ്യത്തിനായി ഖത്വര്‍ ലോകകപ്പ് നേടുന്നതില്‍ പ്രമുഖ പങ്ക് നിര്‍വഹിച്ചു. രണ്ട് കോപ്പ അമേരിക്ക കിരീടങ്ങള്‍ നേടാനും സ്വന്തം കരിയറില്‍ മെസ്സിക്ക് സാധിച്ചു.Gol número 126 de Lionel Messi en la Selección Argentina https://t.co/2SqYfH9pld— Siempre Con Argentina⭐⭐⭐ (@siempreconargok) October 7, 2026Content Highlights:Lionel Messi marked his final international appearance with a memorable goal against Benin. The iconic star delivered a fitting end to his illustrious national team career. Fans worldwide celebrated the legendary forward as he bid an emotional farewell on the pitch.