അബൂദബി | ദുബൈയില്‍ നിന്ന് ഇസ്‌റാഈലിലേക്ക് പറക്കുകയായിരുന്ന ഫ്‌ളൈദുബൈ വിമാനത്തിലെ ക്യാപ്റ്റനെ ആക്രമിച്ച് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹപൈലറ്റ് ഏഴ് വര്‍ഷം മുമ്പ് ന്യൂസിലന്‍ഡില്‍ പൈലറ്റ് പരിശീലനം നേടിയിരുന്നതായി. വിവരം ന്യൂസിലന്‍ഡ് പോലീസാണ് ഇക്കാര്യം പുറത്തുവിട്ടത്. യു കെ ആസ്ഥാനമായുള്ള ഏവിയേഷന്‍ കമ്പനിയുടെ പരിശീലന കോഴ്സിനായാണ് ഇയാള്‍ രാജ്യത്തെത്തിയത്.2018 നവംബര്‍ 30 മുതല്‍ 2019 മെയ് 23 വരെ ആറ് മാസത്തെ സ്റ്റുഡന്റ് വിസയിലാണ് ഇയാള്‍ ന്യൂസിലന്‍ഡില്‍ കഴിഞ്ഞിരുന്നതെന്ന് ഇമിഗ്രേഷന്‍ രേഖകള്‍ വ്യക്തമാക്കുന്നതായി അസിസ്റ്റന്റ് കമ്മീഷണര്‍ മൈക്കല്‍ ജോണ്‍സണ്‍ അറിയിച്ചു. നിലവില്‍ ഈ പരിശീലന കമ്പനി ന്യൂസിലന്‍ഡില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ഇയാള്‍ രാജ്യത്ത് തങ്ങിയ കാലയളവിലെ വിവരങ്ങളും രേഖകളും പരിശോധിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു.വിമാനത്തിലെ ക്യാപ്റ്റനെ എമര്‍ജന്‍സി ആക്സ് ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് യു എ ഇ അറ്റോര്‍ണി ജനറല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവത്തെ ഭീകരാക്രമണമെന്നാണ് യു എ ഇ വിശേഷിപ്പിച്ചത്. എന്നാല്‍, പ്രതിയായ സഹപൈലറ്റിന്റെ പേരുവിവരങ്ങള്‍ യു എ ഇ അധികൃതരോ ഫ്‌ളൈദുബൈയോ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അതേസമയം, ഇയാള്‍ക്ക് ആസ്ത്രേലിയയിലെ ഭീകര ഗ്രൂപ്പുകളുമായി ബന്ധമുണ്ടോയെന്ന കാര്യം ആസ്ത്രേലിയന്‍ ഭീകരവിരുദ്ധ ഏജന്‍സികളും സമാന്തരമായി അന്വേഷിക്കുന്നുണ്ട്.Content Highlights:An investigation into the Flydubai flight incident reveals that the first officer completed pilot training in New Zealand. Authorities are reviewing the flight operations and security measures. Aviation safety protocols are being strictly reassessed following the event.