വാരാന്ത്യത്തിലും ഹൗസ് ഫുള്‍ ഷോകളുമായി സുനില്‍ ഇബ്രാഹിം ചിത്രം ദി തേര്‍ഡ് മര്‍ഡര്‍. മിക്ക റിലീസ് കേന്ദ്രങ്ങളിലും ഞായറാഴ്ചയും ഫാസ്റ്റ് ഫില്ലിംഗ് ഷോകള്‍ ചിത്രത്തിന് ലഭിച്ചു. സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, വിനയ് ഫോര്‍ട്ട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ സൈക്കോളജിക്കല്‍ ത്രില്ലറിന് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്വര്‍ണാലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശനന്‍ കാഞ്ഞിരംകുളം ആണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. ചിത്രത്തെ കുറിച്ച് എഴുത്തുകാരന്‍ നജീബ് മൂടാടി എഴുതിയ കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 'അക്രമിക്കാന്‍, ജീവനെടുക്കാന്‍ പിറകില്‍ ആരോ ഉണ്ടെന്ന ഭീതിയോടെ ജീവിക്കേണ്ടി വരുന്നതിലും വലിയ ഗതികേടെന്താണ്?. 'ദി തേര്‍ഡ് മര്‍ഡര്‍' അതാണ് അനുഭവിപ്പിക്കുന്നതെന്ന് അദ്ദേഹം കുറിപ്പില്‍ പറയുന്നു. അരികില്‍ ഒരാള്‍, ചാപ്‌റ്റേഴ്‌സ്, ചാപ്‌റ്റേഴ്. അവസാനമായി ഇപ്പോള്‍ ദി തേര്‍ഡ് മര്‍ഡറും. സുനില്‍ ഇബ്രാഹിമിന്റെ സിനിമകളൊക്കെയും മനുഷ്യ മനസ്സിന്റെ കാണാപ്പുറങ്ങളാണ് തുറന്നു വെക്കുന്നത്. പരിചിതരായ മനുഷ്യരുടെ അപരിചിതമായ മുഖങ്ങള്‍ ചെയ്തികള്‍.മടുപ്പിക്കാത്ത, ഉദ്വേഗമുണര്‍ത്തുന്ന കഥ പറച്ചിലാണ്, ക്രാഫ്റ്റാണ് സുനില്‍ ഇബ്രാഹിമിന്റെ സിനിമകളുടെ സൗന്ദര്യം. പതിനാല് വര്‍ഷം മുമ്പ് ഇറങ്ങിയ 'ചാപ്‌റ്റേഴ്‌സ്' ഇപ്പോഴും പുതിയ സിനിമ പോലെ നമുക്ക് കാണാനാവും. 'ദി തേര്‍ഡ് മര്‍ഡറി'ലേക്ക് വരുമ്പോള്‍ ത്രില്ലറും ഇമോഷണല്‍ ഫാമിലി സ്‌റ്റോറിയും കൂടി ചേരുന്നതിന്റെ ആര്‍ദ്രതയുമുണ്ട്. ഇന്ദ്രന്‍സും സൈജു കുറുപ്പും ജിബിന്‍ ഗോപിനാഥുമടക്കം അന്വേഷണ ഉദ്യോഗസ്ഥര്‍ എന്ന നിലയില്‍ തങ്ങളുടെ റോളില്‍ മികവ് പുലര്‍ത്തുന്നു. വിനയ് ഫോര്‍ട്ട് എന്ന നടനെ, നാടകഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പന്നത്തെ കുറെയായി തമാശ വേഷങ്ങളില്‍ മാത്രം തളച്ചിട്ടത് എത്ര ഖേദകരമാണ് എന്ന് 'ദി തേര്‍ഡ് മര്‍ഡര്‍' ബോധ്യപ്പെടുത്തും. ശരീരഭാഷ കൊണ്ടും ഭാവങ്ങള്‍ കൊണ്ടും വിനയന്‍ എന്ന ഭീരുവും നിസ്സഹായനും പാവവുമായ മനുഷ്യനെ അസാധ്യ മനോഹരമായാണ് അയാള്‍ ചെയ്തു വെച്ചിരിക്കുന്നത്. മണികണ്ഠന്‍ പട്ടാമ്പിയും ആനന്ദ് മന്മഥനും ആദിത്യന്‍ ആയി അഭിനയിച്ച കുട്ടിയും എടുത്തു പറയേണ്ടതുണ്ട്. സൂപ്പര്‍താര സംവിധായക സിനിമകള്‍ പോലും ആദ്യ ദിവസങ്ങളില്‍ തന്നെ 15 ആള് തികയാത്തതിനാല്‍ ഷോ ഇല്ലാതെ പോവുന്ന ഇക്കാലത്ത് ഏറെക്കുറെ നിറഞ്ഞ തിയേറ്ററില്‍ സിനിമ കാണുന്നതിന്റെ സുഖം ചെറുതല്ല. വ്യത്യസ്തമായ നല്ല സിനിമകള്‍ക്ക് ഇവിടെ പ്രേക്ഷകരുണ്ട് എന്ന് 'ദി തേര്‍ഡ് മര്‍ഡറിന്റെ' തിയറ്റര്‍ റെസ്‌പോണ്‍സ് തെളിയിക്കുന്നു. മെജോ ജോസഫിന്റെ BGM ഈ സിനിമയുടെ ജീവനാണ്. പതിവു ശൈലിയിലല്ലാത്ത ത്രില്ലര്‍ സിനിമ കാണാന്‍ ആഗ്രഹിക്കുന്നവരെ 'ദി തേര്‍ഡ് മര്‍ഡര്‍' നിരാശപ്പെടുത്തില്ല എന്നാണ് നജീബ് മൂടാടി അഭിപ്രായപ്പെട്ടത്. ചിത്രത്തിലെ ഓരോ അഭിനേതാവിന്റെയും ഗംഭീര പ്രകടനം തിയേറ്ററില്‍ ഈ ചിത്രത്തിലൂടെ നേരിട്ടനുഭവിച്ചറിയാം. സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, വിനയ് ഫോര്‍ട്ട്, ജോണി ആന്റണി, ജിബിന്‍ ഗോപിനാഥ്, ആനന്ദ് മന്മഥന്‍, മണികണ്ഠന്‍ പട്ടാമ്പി, റിയാസ് നര്‍മ്മകല, സജല്‍ സുദര്‍ശനന്‍, അനന്യ, ലിയോണ ലിഷോയ്, ഫറാ ഷിബിലാ എന്നിവരാണ് ദി തേര്‍ഡ് മര്‍ഡറിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. സ്വര്‍ണാലയ സിനിമാസാണ് ചിത്രം കേരളത്തിലെ തിയറ്ററുകളിലേക്കെത്തിക്കുന്നത്. ഛായാഗ്രഹണം: സ്വരൂപ് ഫിലിപ്പ്, എഡിറ്റര്‍: വി. സാജന്‍, കഥ: എം. എസ്. ഫൈസല്‍ ഖാന്‍,സംഗീതം & പശ്ചാത്തല സംഗീതം: മെജോ ജോസഫ്,പ്രോജക്ട് ഡിസൈനര്‍: ഷിജു തമീന്‍സ്,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്:അരുണ്‍ വി. എസ്., മനാഫ് വള്ളക്കടവ്,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്‌സണ്‍ പൊടുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സുഹൈല്‍ ഇബ്രാഹിം, അസോസിയേറ്റ് ഡയറക്ടേഴ്‌സ്: എം. ആര്‍. വിബിന്‍, ഷമീര്‍ എസ്, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍: ജിന്‍സ് ഭാസ്‌കര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍: എം. ബാവ, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, സൗണ്ട് ഡിസൈന്‍: എ. ബി. ജുബിന്‍, സൗണ്ട് മിക്‌സിങ് : വിനോദ് പി ശിവറാം, കോസ്റ്റിയൂംസ്: അക്ഷയ പ്രേംനാഥ്, ഡി.ഐ. പ്രൊഡ്യൂസര്‍: രമേഷ് സി. പി., വി.എഫ്.എക്‌സ്: ഐ. വി. എഫ്.എക്‌സ്, കൊച്ചി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ്: പ്രവീണ്‍ എടവണ്ണപ്പാറ, ദിലീപ് കോതമംഗലം, സ്റ്റില്‍സ് : ഷാലു പേയാട്, പബ്ലിസിറ്റി: ഫണല്‍മീഡിയ, ദുബായ്, പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.