ലണ്ടന്‍| പ്രശസ്ത ബ്രിട്ടീഷ് എഴുത്തുകാരനും മുന്‍ രാഷ്ട്രീയപ്രവര്‍ത്തകനുമായ ജെഫ്രി ആര്‍ച്ചര്‍ (86) അന്തരിച്ചു. തിങ്കളാഴ്ച ലണ്ടനിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. എഴുത്തിനിടയിലായിരുന്നു അപ്രതീക്ഷിത അന്ത്യമെന്ന് അദ്ദേഹത്തിന്റെ പ്രസാധകരായ ഹാര്‍പ്പര്‍ കോളിന്‍സ് ആണ് അറിയിച്ചത്.ജെഫ്രി ആര്‍ച്ചറുടെ പുസ്തകങ്ങള്‍ 119-ലധികം രാജ്യങ്ങളിലായി 30 കോടിയിലധികം കോപ്പികളാണ് വിറ്റഴിഞ്ഞത്. ‘കെയിന്‍ ആന്‍ഡ് ആബേല്‍’, ‘ദ ക്ലിഫ്റ്റണ്‍ ക്രോണിക്കിള്‍സ്’, ‘നോട്ട് എ പെന്നി മോര്‍, നോട്ട് എ പെന്നി ലെസ്’തുടങ്ങിയ ക്ലാസിക് രചനകളിലൂടെയാണ് അദ്ദേഹം ആഗോള പ്രശസ്തി നേടിയത്.ജെഫ്രി ആര്‍ച്ചറിന്റെ ഏറ്റവും പുതിയ നോവലായ ‘ആദം ആന്‍ഡ് ഈവ്’ ചൊവ്വാഴ്ച പുറത്തിറങ്ങാനിരിക്കെയാണ് വിയോഗം. മരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലും അദ്ദേഹം വായനക്കാരുമായുള്ള പരിപാടികളില്‍ സജീവമായിരുന്നു. ഞായറാഴ്ച ലണ്ടനിലെ ലെസ്റ്റര്‍ സ്‌ക്വയര്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത ജെഫ്രി ആരാധകര്‍ക്കായി പുസ്തകങ്ങളില്‍ ഒപ്പുവെച്ചു നല്‍കിയിരുന്നു. ശനിയാഴ്ച ചെല്‍ട്ടന്‍ഹാം ഫെസ്റ്റിവലില്‍ പുതിയ പുസ്തകത്തെക്കുറിച്ച് സംസാരിക്കാനും നിശ്ചയിച്ചിരുന്നു.എഴുത്തിനൊപ്പം ബ്രിട്ടീഷ് രാഷ്ട്രീയത്തിലും സജീവ സാന്നിധ്യമായിരുന്നു ജെഫ്രി ആര്‍ച്ചര്‍. 1969-ല്‍ ലിങ്കണ്‍ഷെയറിലെ ലൗത്ത് മണ്ഡലത്തില്‍ നിന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് മാര്‍ഗരറ്റ് താച്ചറുടെ കാലത്ത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചെയര്‍മാനായും പ്രവര്‍ത്തിച്ചു. 1992-ല്‍ അദ്ദേഹം ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ ലൈഫ് പിയറായി അംഗത്വം നേടി.Content Highlights: Renowned British author and former politician Jeffrey Archer passed away in London at the age of 86. His publisher HarperCollins stated that he died unexpectedly while writing at his residence. Archer sold over 300 million books worldwide and was set to release his final novel Adam and Eve.