ഭൂപടങ്ങൾ കഥപറയുമ്പോൾ

Wait 5 sec.

ഭൂമിയെ മുഴുവനായോ ഭൂമിയിലെ ഏതെങ്കിലും ഒരു ഭാഗത്തെയോ ഒരു പരന്ന പ്രതലത്തിൽ, അതായത് കടലാസിലോ സ്ക്രീനിലോ, വരച്ചു കാണിക്കുന്നതിനെയാണ് ഭൂപടം എന്ന് വിളിക്കുന്നത്.നമുക്ക് ചുറ്റുമുള്ള ലോകം മനസ്സിലാക്കാനും പുതിയ സ്ഥലങ്ങളിലേക്ക് വഴി തെറ്റാതെ യാത്ര ചെയ്യാനും ഭൂപടങ്ങൾ സഹായിക്കുന്നു. എന്നാൽ, ഒരേയൊരു ഭൂപടം കൊണ്ട് നമുക്ക് എല്ലാ കാര്യങ്ങളും മനസ്സിലാക്കാൻ സാധിക്കുമോ? ഇല്ല! നമ്മുടെ ആവശ്യങ്ങൾ മാറുന്നതിനനുസരിച്ച് ഉപയോഗിക്കുന്ന ഭൂപടങ്ങളും മാറും.ഭൂപടങ്ങളെ പ്രധാനമായും ഇങ്ങനെ തരംതിരിക്കാംഭൗതിക ഭൂപടങ്ങൾ: പുഴകൾ, പർവതങ്ങൾ, കാടുകൾ, സമതലങ്ങൾ തുടങ്ങിയ പ്രകൃതിദത്ത സവിശേഷതകൾ കാണിക്കുന്നവ.രാഷ്ട്രീയ ഭൂപടങ്ങൾ: രാജ്യങ്ങൾ, സംസ്ഥാനങ്ങൾ, ജില്ലകൾ, അവയുടെ അതിർത്തികൾ എന്നിവ കാണിക്കുന്നവ.കാലാവസ്ഥാ ഭൂപടങ്ങൾ: മഴ, താപനില, കാറ്റ് തുടങ്ങിയ കാലാവസ്ഥാ വിവരങ്ങൾ കാണിക്കുന്നവ.നിങ്ങൾക്കറിയാമോ?കാർട്ടോഗ്രാഫി: ഭൂപടങ്ങൾ നിർമിക്കുന്ന ശാസ്ത്രശാഖയെ കാർട്ടോഗ്രാഫിയെന്നും ഭൂപടങ്ങൾ തയ്യാറാക്കുന്ന വിദഗ്ധരെ കാർട്ടോഗ്രാഫർ എന്നും വിളിക്കുന്നു.ബി സി ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്ക് ചിന്തകനായ അനാക്സിമാണ്ടർ, അറിയപ്പെടുന്ന ആദ്യകാല കാർട്ടോഗ്രഫറും ലോകഭൂപടങ്ങളിൽ ഒന്നിന്റെ രൂപകൽപ്പന നടത്തിയവരിൽ പ്രമുഖനുമായിരുന്നു. അദ്ദേഹത്തിന് ശേഷം ഏകദേശം 700 വർഷങ്ങൾക്കിപ്പുറം, എ ഡി രണ്ടാം നൂറ്റാണ്ടിൽ, ടോളമി അക്ഷാംശങ്ങളും രേഖാംശങ്ങളും ഉപയോഗിച്ച് കൂടുതൽ ശാസ്ത്രീയ രീതിയിൽ സ്ഥലങ്ങളെ രേഖപ്പെടുത്തുന്നതിനും ഭൂപടനിർമാണത്തിനും വലിയ സംഭാവന നൽകി.ഇന്ന് നമ്മൾ മൊബൈൽ ഫോൺ വഴി അറിയാൻ ഉപയോഗിക്കുന്ന ഗൂഗിൾ മാപ്പ് പോലുള്ള ഡിജിറ്റൽ മാപ്പുകൾക്ക് ഉപഗ്രഹങ്ങളിൽ നിന്നുള്ള വിവരങ്ങളും ജി പി എസ് സംവിധാനവും മറ്റ് ഭൂമിശാസ്ത്ര വിവര സാങ്കേതികവിദ്യകളും സഹായിക്കുന്നു.ഭൂമി പൂർണമായും ഉരുണ്ടതല്ല!ഭൂമി ഒരു പൂർണ ഗോളമല്ല. ധ്രുവപ്രദേശങ്ങളിൽ അൽപ്പം പരന്നതും മധ്യരേഖക്ക് സമീപം അൽപ്പം വീർത്തതുമായ ആകൃതിയാണ് ഭൂമിക്കുള്ളത്. ഇതിനെ ‘ഒബ്ലേറ്റ് സ്ഫീറോയ്ഡ്’ എന്ന് വിളിക്കുന്നു. ഭൂമിയുടെ യഥാർഥ ഗുരുത്വാകർഷണത്തെയും സമുദ്രനിരപ്പിനെയും കണക്കിലെടുക്കുന്ന സങ്കീർണ മാതൃകയാണ് ‘ജിയോയിഡ്’. ഭൂമിയുടെ വളഞ്ഞ ഉപരിതലത്തെ കൃത്യമായി ഒരു പരന്ന കടലാസിലേക്ക് മാറ്റി വരയ്ക്കുക എന്നത് വലിയൊരു ഗണിതശാസ്ത്ര വെല്ലുവിളിയാണ്!നിഴൽ നോക്കി ഭൂമിയുടെ വലുപ്പം കണക്കാക്കിയ കാലം!പണ്ടുകാലത്ത് ഇന്നത്തെപ്പോലെ ഉപഗ്രഹങ്ങളോ ജി പി എസ് സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല. എന്നിട്ടും ശാസ്ത്രജ്ഞർ ഭൂമിയുടെ വലുപ്പം കണക്കാക്കാൻ ശ്രമിച്ചിരുന്നു. ഗ്രീക്ക് ശാസ്ത്രജ്ഞനായ ഇറാത്തോസ്തനീസ്, സിയീൻ എന്ന സ്ഥലത്തും അലക്സാണ്ട്രിയയിലും സൂര്യപ്രകാശം ഉണ്ടാക്കുന്ന നിഴലിന്റെ കോണുകൾ താരതമ്യം ചെയ്താണ് ഭൂമിയുടെ ചുറ്റളവ് കണക്കാക്കിയത്. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് നടത്തിയ ഈ കണക്കുകൂട്ടൽ ശാസ്ത്രചരിത്രത്തിലെ ശ്രദ്ധേയ നേട്ടങ്ങളിലൊന്നാണ്.റോഡുകൾ എവിടെ?മഴ, താപനില, കാറ്റ് തുടങ്ങിയ വിവരങ്ങൾ കാണിക്കുന്ന കാലാവസ്ഥാ ഭൂപടങ്ങളിൽ റോഡുകൾക്കും കെട്ടിടങ്ങൾക്കും പകരം കാലാവസ്ഥാ വിവരങ്ങൾക്കാണ് പ്രാധാന്യം. ഇത്തരം ഒരു പ്രത്യേക വിഷയത്തെ കേന്ദ്രീകരിച്ച് തയ്യാറാക്കുന്ന ഭൂപടങ്ങളെ വിഷയാധിഷ്ഠിത ഭൂപടങ്ങൾ എന്ന് വിളിക്കുന്നു. കാലാവസ്ഥാ ഭൂപടം അതിനൊരു ഉദാഹരണമാണ്.കടലിന്റെ അടിത്തട്ട് അറിയാൻ ശബ്ദതരംഗങ്ങൾ!കരയിലെ പോലെ പ്രകാശമോ സാധാരണ ക്യാമറയോ ഉപയോഗിച്ച് കടലിന്റെ അടിത്തട്ടിന്റെ മുഴുവൻ രൂപവും കണ്ടെത്താൻ കഴിയില്ല. അതിനായി കപ്പലുകളിൽ നിന്നുള്ള ശബ്ദതരംഗങ്ങൾ (സോണാർ) വെള്ളത്തിലേക്ക് അയക്കുന്നു. അവ കടലിന്റെ അടിത്തട്ടിൽ തട്ടി തിരികെ എത്താൻ എടുക്കുന്ന സമയം അളന്ന് കടലിന്റെ ആഴവും താഴ്‌വരകളും ഉയർച്ചകളും കണ്ടെത്താൻ കഴിയും. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് സമുദ്ര അടിത്തട്ടിന്റെ ഭൂപടങ്ങൾ തയ്യാറാക്കുന്നു.ഭൂപടങ്ങളിലെ നിറങ്ങൾക്കും അർഥമുണ്ട്!ഭൂപടങ്ങളിൽ നിറങ്ങൾ വെറുതെ തിരഞ്ഞെടുക്കുന്നതല്ല. പ്രത്യേകിച്ച് ഭൗതിക ഭൂപടങ്ങളിൽ നീല നിറം സാധാരണയായി വെള്ളത്തെയും പച്ച താഴ്ന്ന പ്രദേശങ്ങളെയും മഞ്ഞയും തവിട്ടും ഉയർന്ന പ്രദേശങ്ങളെയും പർവതങ്ങളെയും സൂചിപ്പിക്കാൻ ഉപയോഗിക്കാറുണ്ട്. എന്നാൽ എല്ലാ ഭൂപടങ്ങളിലും നിറങ്ങൾക്ക് ഒരേ അർഥമാകണമെന്നില്ല.മിക്ക് മാത്രമല്ല, ചന്ദ്രനും ചൊവ്വക്കും മാപ്പുണ്ട്!ഭൂപടങ്ങൾ ഭൂമിക്ക് മാത്രം വേണ്ടിയുള്ളതല്ല. ഇന്ന് ചന്ദ്രന്റെയും ചൊവ്വയുടെയും ഉപരിതലത്തിന്റെ വിശദമായ ഭൂപടങ്ങൾ ശാസ്ത്രലോകം തയ്യാറാക്കിയിട്ടുണ്ട്. ആദ്യകാലത്ത് ദൂരദർശിനികളിലൂടെ ചന്ദ്രനെ നിരീക്ഷിച്ചാണ് അതിന്റെ ഉപരിതലത്തെക്കുറിച്ചുള്ള ഭൂപടങ്ങൾ തയ്യാറാക്കിയത്. പിന്നീട് ബഹിരാകാശ പേടകങ്ങളും ഉപഗ്രഹങ്ങളും ശേഖരിച്ച ചിത്രങ്ങളും മറ്റ് ശാസ്ത്രീയ വിവരങ്ങളും ഉപയോഗിച്ച് ചന്ദ്രന്റെയും ചൊവ്വയുടെയും ഉപരിതലത്തെക്കുറിച്ച് കൂടുതൽ കൃത്യമായ ഭൂപടങ്ങൾ തയ്യാറാക്കി. അങ്ങനെ നോക്കുമ്പോൾ, ഒരു ഭൂപടം വെറും വഴികാട്ടിയല്ല. ഒരു സ്ഥലത്തിന്റെ പ്രകൃതി, കാലാവസ്ഥ, അതിർത്തികൾ, മാറ്റങ്ങൾ തുടങ്ങി ഒട്ടേറെ കാര്യങ്ങളുടെ കഥ പറയുന്ന ഒരു പുസ്തകം തന്നെയാണ്!ഭൂപടങ്ങളും പുതുക്കണം!ഭൂമിയുടെ ഉപരിതലം എല്ലായ്പ്പോഴും ഒരേപോലെ തുടരുന്നില്ല. പുതിയ റോഡുകളും കെട്ടിടങ്ങളും ഉണ്ടാകാം. പുഴകളുടെ ഗതി മാറാം. തീരപ്രദേശങ്ങളിൽ മാറ്റങ്ങളുണ്ടാകാം. ഹിമാനികൾ ഉരുകുന്നതുപോലുള്ള പ്രകൃതിയിലെ മാറ്റങ്ങളും സംഭവിക്കാം.അതിനാൽ പഴയ വിവരങ്ങൾ മാത്രം ആശ്രയിച്ചാൽ ഒരു ഭൂപടം കാലക്രമേണ കൃത്യത നഷ്ടപ്പെടാം. പുതിയ വിവരങ്ങൾ ലഭിക്കുമ്പോൾ ഭൂപടങ്ങളും പുതുക്കിക്കൊണ്ടിരിക്കണം.ഉപഗ്രഹങ്ങൾ ഭൂപടനിർമാണത്തെ മാറ്റിമറിച്ചു!ഇന്ന് ഭൂമിയുടെ പല ഭാഗങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ ഉപഗ്രഹങ്ങൾ സഹായിക്കുന്നു. ക്യാമറകൾ, റഡാറുകൾ തുടങ്ങിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഭൂമിയുടെ ഉപരിതലത്തെക്കുറിച്ചുള്ള ചിത്രങ്ങളും വിവരങ്ങളും ശേഖരിക്കാം. ഈ വിവരങ്ങൾ ഉപയോഗിച്ച് റോഡുകൾ, കെട്ടിടങ്ങൾ, കൃഷിയിടങ്ങൾ, വനപ്രദേശങ്ങൾ തുടങ്ങിയവയിലെ മാറ്റങ്ങൾ കണ്ടെത്താനും ഭൂപടങ്ങൾ പുതുക്കാനും കഴിയും. എന്നാൽ, എല്ലാ ഉപഗ്രഹ ചിത്രങ്ങളും തൽസമയം ലഭിക്കുന്നവയല്ല;Content Highlights:Maps represent the Earth’s surface and have evolved from ancient Greek thinkers like Anaximander and Ptolemy to modern satellite GPS. The Earth is an oblate spheroid, requiring complex mathematical projections for accurate flat map creation. Today, advanced techniques like SONAR and satellites are used to map oceans, land, and celestial bodies.