മനാമ / കൽപ്പറ്റ: ബഹ്‌റൈനിലെ പ്രമുഖ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനമായ കോൺവെക്‌സ് ഇവന്റ്‌സ് (Convex Events) മാനേജിംഗ് ഡയറക്ടറും സാമൂഹിക പ്രവർത്തകനുമായ അജിത് നായരുടെ പിതാവ് നെല്ലുളി രാഘവൻ നായർ (78) നിര്യാതനായി. വയനാട് കൽപ്പറ്റ സ്വദേശിയായ അദ്ദേഹം റിട്ടയേർഡ് എയർഫോഴ്‌സ് ഉദ്യോഗസ്ഥനാണ്.ഭാര്യ: ഭാരതി നേത്യാർ. മക്കൾ: അജിത് നായർ (മാനേജിംഗ് ഡയറക്ടർ – കോൺവെക്‌സ് ഇവന്റ്‌സ്, ബഹ്‌റൈൻ), സുജിത്ത് (കോംടെക് കംപ്യൂട്ടർ, കൽപ്പറ്റ). മരുമക്കൾ: സിന്ധു, തുഷാര.സഹോദരങ്ങൾ: അംബുജാക്ഷി, ഗോവിന്ദൻ നായർ (പരേതരായ ലക്ഷ്മിയമ്മ, കൃഷ്ണൻ നായർ, മീനാക്ഷിയമ്മ, നാരായണൻ നായർ, ശിവരാമൻ നായർ എന്നിവർ സഹോദരങ്ങളാണ്).സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കൽപ്പറ്റ മൈലാടിപ്പാറ ശ്മശാനത്തിൽ നടക്കും. നെല്ലുളി രാഘവൻ നായരുടെ നിര്യാണത്തിൽ ബഹ്‌റൈനിലെ സാമൂഹിക, സാംസ്‌കാരിക, ബിസിനസ് രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.The post ബഹ്‌റൈൻ കോൺവെക്‌സ് ഇവന്റ്‌സ് എം.ഡി അജിത് നായരുടെ പിതാവ് റിട്ട. എയർഫോഴ്‌സ് ഉദ്യോഗസ്ഥൻ നെല്ലുളി രാഘവൻ നായർ നിര്യാതനായി appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.