രാഷ്ട്രീയ നേതാക്കളുടെ വസ്ത്രധാരണവും ആക്സസറീസുകളും ഇഷ്ടഭക്ഷണവുമെല്ലാം സമൂഹമാധ്യമങ്ങളിൽ പലപ്പോഴും ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ കൈയിലെ വാച്ചാണ് സോഷ്യൽ മീഡിയയിലെ പുതിയ ചർച്ചാവിഷയം. ധൂർത്ത് ആരോപണങ്ങൾക്കിടെയാണ് സതീശൻ ധരിച്ചിരിക്കുന്ന ആഡംബര വാച്ചിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമായത്.സ്വിസ് ആഡംബര വാച്ച് ബ്രാൻഡായ ബോം ആൻഡ് മെർസിയറിന്റെ (Baume & Mercier) ‘ക്ലാസിമ’ (Classima) മോഡൽ വാച്ചാണ് സതീശൻ ധരിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ആഡംബര വാച്ചുകളെക്കുറിച്ച് വിശകലനം ചെയ്യുന്ന ‘Chronograph by Effin’ എന്ന പേജിൽ ഇതുസംബന്ധിച്ച വീഡിയോ വൈറലായതോടെയാണ് വാച്ചിന്റെ സവിശേഷതകളും വിലയും സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചത്.42 മില്ലിമീറ്റർ സ്റ്റീൽ കേസ്, സ്ലേറ്റ് ഗ്രേ ഡയൽ, റോമൻ അക്കങ്ങൾ, ഡേറ്റ് വിൻഡോ എന്നിവയാണ് വാച്ചിന്റെ പ്രധാന സവിശേഷതകൾ. ക്വാർട്സ് മൂവ്മെന്റുള്ള വാച്ചിന് 150 ഫീറ്റ് വരെ വാട്ടർ റെസിസ്റ്റൻസും രണ്ട് വർഷത്തെ വാറണ്ടിയുമുണ്ടെന്നാണ് വീഡിയോയിൽ പറയുന്നത്.ഓൺലൈൻ വിപണിയിൽ മോഡലിന്റെ വില ഏകദേശം 1.08 ലക്ഷം മുതൽ 1.5 ലക്ഷം രൂപ വരെയാണെന്നും വീഡിയോയിൽ അവകാശപ്പെടുന്നു. സതീശന്റെ കൈയിലെ വാച്ചിനെക്കുറിച്ച് ചോദിച്ചപ്പോൾ ഇത് ഗിഫ്റ്റായി ലഭിച്ച വാച്ചാണെന്നാണ് അറിയാൻ കഴിഞ്ഞതെന്നും വീഡിയോയിൽ പറയുന്നുണ്ട്.മുൻപ് ചാർട്ടേഡ് വിമാനയാത്രകളും അകമ്പടി വാഹനങ്ങളുടെ എണ്ണവുമടക്കമുള്ള വിഷയങ്ങളിൽ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ഇപ്പോൾ സതീശന്റെ വസ്ത്രധാരണവും വാച്ചും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.അതേസമയം, വാച്ച് സ്പോൺസർ ചെയ്തതാണോ എന്ന തരത്തിലുള്ള ചോദ്യങ്ങളും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. ‘Chronograph by Effin’ വീഡിയോയ്ക്ക് താഴെയും ഇതുസംബന്ധിച്ച് നിരവധി കമന്റുകൾ എത്തിയിട്ടുണ്ട്. എന്നാൽ വാച്ച് സ്പോൺസർ ചെയ്തതാണെന്ന ആരോപണത്തിന് സ്ഥിരീകരണമില്ല. നിലവിൽ വി.ഡി. സതീശന്റെ കൈയിലെ സ്വിസ് വാച്ചിന്റെ വിലയും മോഡലുമാണ് സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ച.The post വി.ഡി. സതീശന്റെ കൈയിലെ സ്വിസ് വാച്ച്; വിലയും ‘ഗിഫ്റ്റ്’ ചർച്ചയും സോഷ്യൽ മീഡിയയിൽ appeared first on ഇവാർത്ത | Evartha.