ബഹ്‌റൈൻ കിരീടാവകാശി സൗദി ഊർജ്ജ-വ്യവസായ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; സൗദിയുടെ സുരക്ഷ ബഹ്‌റൈന്റെ സുരക്ഷയാണെന്ന് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ

Wait 5 sec.

മനാമ: ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ സൗദി അറേബ്യൻ ഊർജ്ജ-വ്യവസായ-ധാതുവിഭവ മന്ത്രി ഹിസ് റോയൽ ഹൈനസ് പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദുമായി റിഫാ കൊട്ടാരത്തിൽ വെച്ച് കൂടിക്കാഴ്ച നടത്തി.ബഹ്‌റൈനും സൗദി അറേബ്യയും തമ്മിലുള്ള ചരിത്രപരമായ ആഴത്തിലുള്ള ഉഭയകക്ഷി ബന്ധത്തെ കിരീടാവകാശി കൂടിക്കാഴ്ചയിൽ എടുത്തുപറഞ്ഞു. ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയുടെയും ഇരുഹറമുകളുടെയും സൂക്ഷിപ്പുകാരനായ സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജാവിന്റെയും പൂർണ്ണ പിന്തുണയോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതൽ മേഖലകളിലേക്ക് വ്യാപിച്ച് വരികയാണ്. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് ഇരുരാജ്യങ്ങളുടെയും പുരോഗതിക്കായി നൽകുന്ന സംഭാവനകളെയും പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പ്രശംസിച്ചു.സൗദി അറേബ്യയുടെ സുരക്ഷ ബഹ്‌റൈന്റെ സുരക്ഷയുടെ കൂടി ഭാഗമാണെന്ന് ചൂണ്ടിക്കാണിച്ച ബഹ്‌റൈൻ കിരീടാവകാശി, സൗദിയുടെ സുരക്ഷയ്ക്കും പരമാധികാരത്തിനും പൗരന്മാരുടെയും നിവാസികളുടെയും സുരക്ഷിതത്വത്തിനുമായി സൗദി ഭരണകൂടം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ബഹ്‌റൈൻ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.പ്രത്യേകിച്ച് ഊർജ്ജ, വ്യവസായ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും പൊതുതാൽപ്പര്യമുള്ള അന്താരാഷ്ട്ര വിഷയം സംബന്ധിച്ചും ഇരുനേതാക്കളും ചർച്ച നടത്തി. ബഹ്‌റൈൻ-സൗദി ബന്ധം മെച്ചപ്പെടുത്തുന്നതിൽ ബഹ്‌റൈൻ കിരീടാവകാശി കാണിക്കുന്ന താല്പര്യത്തിന് സൗദി ഊർജ്ജ മന്ത്രി നന്ദി അറിയിക്കുകയും ബഹ്‌റൈന് കൂടുതൽ സമൃദ്ധിയും പുരോഗതിയും ആശംസിക്കുകയും ചെയ്തു.പ്രൈം മിനിസ്റ്റേഴ്സ് കോർട്ട് മന്ത്രി ഹിസ് ഹൈനസ് ഷെയ്ഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ധനകാര്യ-ദേശീയ സമ്പദ്‌‌വ്യവസ്ഥ മന്ത്രി ഹിസ് എക്സലൻസി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.The post ബഹ്‌റൈൻ കിരീടാവകാശി സൗദി ഊർജ്ജ-വ്യവസായ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; സൗദിയുടെ സുരക്ഷ ബഹ്‌റൈന്റെ സുരക്ഷയാണെന്ന് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.