ന്യൂഡല്‍ഹി | മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെയും വോട്ടര്‍പട്ടിക പരിഷ്‌കരണത്തിലെ ക്രമക്കേടുകള്‍ക്കെതിരെയും പ്രതിപക്ഷ സഖ്യമായ ഇന്ത്യ ബ്ലോക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ പോലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വധ്ര എന്നിവര്‍ കിങ്‌സ്വേ പോലീസ് ക്യാമ്പില്‍ നിന്നും വിട്ടയച്ചു. ഭരണഘടന ഉയര്‍ത്തിക്കാട്ടിക്കൊണ്ടാണ് രാഹുല്‍ ഗാന്ധി വാഹനത്തില്‍ പുറത്തേക്ക് പോയത്. അതേ സമയം എംപിമാര്‍ അടുത്ത ദിവസവും തുടരുന്ന സമരത്തിനായി ഡല്‍ഹിയില്‍ തുടരുമെന്നാണ് അറിയുന്നത്.വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ ആരോപിച്ചും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധി വദ്രയും മറ്റ് പ്രതിഷേധക്കാരും ഇന്ന് ഉച്ചയ്ക്ക് മുന്‍പ് മുതല്‍ ആകാശവാണി ഭവനില്‍ പ്രതിഷേധിച്ചിരിക്കുകയായിരുന്നു.രാവിലെ ആരംഭിച്ച ഇന്ത്യ മുന്നണിയുടെ മാര്‍ച്ച് സംഘര്‍ഷങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ ആകാശവാണി ഭവനില്‍ കുത്തിയിരിപ്പ് സമരമായി മാറുകയായിരുന്നു. പ്രതിഷേധം ഒമ്പതു മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് പോലീസ് നടപടി. പ്രതിഷേധസമരത്തില്‍ പങ്കെടുത്ത പ്രതിപക്ഷ എംപിമാരെ പോലീസ് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കയറ്റി. ബലപ്രയോഗത്തിലൂടെയാണ് നേതാക്കളെ സമരസ്ഥലത്തു നിന്നും നീക്കിയത്.Content Highlights: Rahul Gandhi and Priyanka Gandhi Vadra were released from Kingsway Police Camp following their detention during an INDIA bloc protest in New Delhi. The demonstration was organized to raise concerns over voter list irregularities and demand the resignation of Chief Election Commissioner Gyanesh Kumar.