റിയാദ്: ഹൂതികൾ കൈയടക്കിവെച്ചിരിക്കുന്ന ഭരണകൂട സ്ഥാപനങ്ങളും പ്രദേശങ്ങളും തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന യെമൻ സർക്കാർ സേനയ്ക്കുള്ള വ്യോമസഹായം ശക്തമാക്കുന്നതിന്റെ ഭാഗമായി, ‘ഓപ്പറേഷൻ ഡോൺ ഓഫ് യെമൻ’ ദൗത്യത്തിന്റെ ആദ്യ മണിക്കൂറുകളിൽ 100 യുദ്ധവിമാനങ്ങൾ പങ്കെടുത്തതായി യെമനിലെ ഭരണകൂടത്തെ പിന്തുണയ്ക്കുന്ന സൗദി നേതൃത്വത്തിലുള്ള സഖ്യസേന തിങ്കളാഴ്ച അറിയിച്ചു.ഓപ്പറേഷൻ ആരംഭിച്ചതിനുശേഷം 324 “ഹൈ വാല്യൂ ലക്ഷ്യസ്ഥാനങ്ങൾ” തകർത്തതായി സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി പറഞ്ഞു. യെമൻ സായുധ സേനയ്ക്ക് തങ്ങൾ തടസ്സമില്ലാതെ വ്യോമസഹായം നൽകി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ചെങ്കടലിനെയും ഏഡൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ബാബ് അൽ മന്ദബ് കടലിടുക്കിന്റെ സുരക്ഷ സഖ്യസേനയുടെ വ്യോമസേന ഉറപ്പാക്കുന്നുണ്ടെന്നും മൂവിങ് ടാർജറ്റുകൾക്ക് നേരെയുള്ള സൈനിക നടപടികൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.The post ’ഓപ്പറേഷൻ ഡോൺ ഓഫ് യെമൻ’ ദൗത്യത്തിന്റെ ആദ്യ മണിക്കൂറുകളിൽ ഭാഗമായത് 100 യുദ്ധവിമാനങ്ങൾ appeared first on Arabian Malayali.