ന്യൂഡൽഹി| തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ സഖ്യത്തിന്റെ വന്‍ പ്രതിഷേധ മാർച്ചിന് തുടക്കമായി. ജനാധിപത്യം സംരക്ഷിക്കുക എന്ന പ്രമേയത്തിൽ ഇന്ത്യ സഖ്യ എം.പി.മാർ പാർലമെന്റ് മുതൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തുവരെയാണ് മാർച്ച് നടത്തുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്‌കുമാർ രാജിവയ്ക്കണമെന്നാണ് ആവശ്യം.കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ, കെ സി വേണുഗോപാല്‍, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, സുപ്രിയ സുലേ എന്നിവരാണ് മാർച്ചിന് നേതൃത്വം നൽകുന്നത്.മാർച്ചിന് മുന്നോടിയായി രാജ്യതലസ്ഥാനത്ത് കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഡൽഹി പോലീസ് ഒരുക്കിയത്. പ്രദേശത്ത് 3,000-ലധികം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. പുരുഷന്മാരുടെ 27 കമ്പനികളും വനിതകളുടെ 4 കമ്പനികളും ഉൾപ്പെടെയുള്ള പോലീസ് വ്യൂഹത്തെയാണ് സുരക്ഷയ്ക്കായി രംഗത്തിറക്കിയത്.പാർലമെന്റ് പരിസരം, പാർലമെന്റ് സ്ട്രീറ്റ് റൗണ്ട് എബൗട്ട്, തിരഞ്ഞെടുപ്പ് കമ്മിഷൻ കവാടങ്ങൾ തുടങ്ങിയ പ്രധാന ഇടങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കി.ഓൺ-ഗ്രൗണ്ട് സുരക്ഷാ മേൽനോട്ടം വഹിക്കുന്നതിനായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ കാമറകൾ ഘടിപ്പിച്ചാണ് ചുമതലകൾ നിർവഹിക്കുന്നത്. മാർച്ചിന്റെ ഏകോപനവും സുരക്ഷയും നിരീക്ഷിക്കുന്ന ഡൽഹി പോലീസ് ഡി.സി.പി. സചിൻ ശർമ ബോഡിക്യാം ധരിച്ച് നേരിട്ട് രംഗത്തുള്ള ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.ഇന്ത്യ സഖ്യം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആസ്ഥാനത്തേക്ക് നടത്തുന്ന പ്രതിഷേധ മാര്‍ച്ച് നിതി ആയോഗ് ഓഫീസിന് മുന്നില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. ആര്‍.എസ്.എസ്. യൂണിഫോം ധരിച്ച ഗ്യാനേഷ്‌കുമാറിന്റെ കട്ടൗട്ടുകളുമായാണ് ഇന്ത്യ സഖ്യ എം.പി.മാര്‍ പ്രതിഷേധിച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ ആരോപണങ്ങള്‍ ഉയരുന്നത് ഇതാദ്യമല്ല.പക്ഷപാതപരമെന്ന് തോന്നാത്തവിധം നിഷ്പക്ഷമായ തീരുമാനങ്ങളാണ് കമ്മിഷന്‍ കൈക്കൊള്ളേണ്ടത്. ബി.ജെ.പി.ക്ക് അവരുടെ ഓഫീസ് തിരഞ്ഞെടുപ്പ് കമ്മിഷനില്‍ തന്നെ സ്ഥാപിക്കാം. ആരാണ് ഇന്ത്യയിലെ പൗരനായി തുടരേണ്ടതെന്ന് തീരുമാനിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മിഷനാണ്. അതൊന്ന് ആലോചിച്ചുനോക്കൂവെന്ന് അഖിലേഷ് യാദവ് പറഞ്ഞു.Content Highlights:INDIA bloc leaders led a massive march from Parliament to Election Commission office demanding CEC Gyanesh Kumar resignation. Over 3000 police personnel were deployed in Delhi. Security forces blocked MPs near Niti Aayog office while protest continued.