ലഖ്നൗ | ഉത്തര്‍പ്രദേശില്‍ വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള എട്ട് സ്ഥാനാര്‍ത്ഥികളുടെ പട്ടിക പ്രഖ്യാപിച്ച് ബിജെപി. ജാതിസമവാക്യങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം. ഒക്ടോബര്‍ 16-നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പട്ടികയില്‍ ഉണ്ടാകുമെന്ന് കരുതിയ കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി, മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി, സഹമന്ത്രി ബി എല്‍ വര്‍മ്മ എന്നിവരെ പരിഗണിച്ചിട്ടില്ലധര്‍മ്മപാല്‍ സിംഗ്, രാധാകാന്ത് ഓജ, പ്രകാശ് പാല്‍, വിദ്യാസാഗര്‍ സോങ്കര്‍, ഗോപി കൃഷ്ണ പാണ്ഡെ, പ്രിയങ്ക സിംഗ് റാവത്ത്, റാം പ്രതാപ് സിംഗ് ചൗഹാന്‍, ശ്രദ്ധ ഗാംഗ്വാര്‍ (ജാര്‍ഖണ്ഡ് ഗവര്‍ണര്‍ സന്തോഷ് ഗാംഗ്വാറിന്റെ മകള്‍) എന്നിവരാണ് സ്ഥാനാര്‍ഥികള്‍സംസ്ഥാനത്ത് ഒഴിഞ്ഞുകിടക്കുന്ന 10 സീറ്റുകളിലേക്കാണ് ഒക്ടോബര്‍ 16-ന് തിരഞ്ഞെടുപ്പ്. ഇതില്‍ 7 സീറ്റുകളില്‍ ബി ജെ പിയുടെ വിജയം ഉറപ്പാണ്. എട്ടാം സീറ്റിനായുള്ള മത്സരവും ഉണ്ടായേക്കാം. സമാജ്വാദി പാര്‍ട്ടി (എസ് പി) രണ്ട് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട് . രാംഗോപാല്‍ യാദവ്, ധന്‍രാജ് പരിമള്‍ നാത്വാനി എന്നിവരാണിവര്‍.വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് സ്ഥാനാര്‍ഥികളെ നിശ്ചയിച്ചിരിക്കുന്നത്. ഒ ബി സി വിഭാഗത്തില്‍ നിന്ന് 3 പേര്‍, ജനറല്‍ വിഭാഗത്തില്‍ നിന്ന് 3 പേര്‍, പട്ടികജാതി വിഭാഗത്തില്‍ നിന്ന് 2 പേര്‍ എന്നിങ്ങനെയാണ് സ്ഥാനാര്‍ത്ഥി പട്ടിക. ഇതില്‍ രണ്ട് ബ്രാഹ്മണരും ഒരു രജ്പുത്ത് (താക്കൂര്‍) ഉള്‍പ്പെടുന്നു.പടിഞ്ഞാറന്‍ യു പി, ബ്രജ്, രോഹില്‍ഖണ്ഡ്, പൂര്‍വാഞ്ചല്‍, കാന്‍പൂര്‍-ബുന്ദേല്‍ഖണ്ഡ്, പ്രയാഗ് രാജ് തുടങ്ങിയ വിവിധ മേഖലകളില്‍ നിന്നുള്ളവരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ലഖ്നൗവില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ പങ്കജ് ചൗധരി എന്നിവരുടെ സാന്നിധ്യത്തിലാണ് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നത്.Content Highlights: BJP announced eight candidates for the upcoming Rajya Sabha elections in Uttar Pradesh, focusing on key caste equations. Union Minister Hardeep Singh Puri and former minister Smriti Irani were excluded from the list. Elections for the ten vacant seats will take place on October