ഫ്രാൻസിൽ ജെൻ ആൽഫ പ്രതിഷേധം കത്തുന്നു; പാരീസിൽ 40,000 വിദ്യാർഥികളുടെ വൻ റാലി

Wait 5 sec.

ഫ്രാൻസിൽ ജെൻ ആൽഫ വിദ്യാർഥി പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി പാരീസിൽ ഇന്ന് വൻ വിദ്യാർഥി റാലി സംഘടിപ്പിക്കും. ഏകദേശം 40,000 വിദ്യാർഥികൾ റാലിയിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. ലിയോൺ, മാഴ്‌സെ ഉൾപ്പെടെ രാജ്യത്തെ പത്ത് പ്രധാന നഗരങ്ങളിലും വിദ്യാർഥി മാർച്ചുകൾ സംഘടിപ്പിക്കും.പ്രതിഷേധത്തിനിടെ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ 200ഓളം വിദ്യാർഥികൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. ഇതുവരെ 5,000ത്തിലധികം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുണ്ട്. കസ്റ്റഡിയിലുള്ളവരിൽ ഭൂരിഭാഗവും പ്രായപൂർത്തിയാകാത്തവരാണെന്നും റിപ്പോർട്ടുകൾ പറയുന്നു.പ്രതിഷേധത്തിനിടെ പൊലീസ് നടത്തിയ ഗ്രനേഡ് പ്രയോഗത്തിൽ 15 വയസുകാരന്റെ കൈപ്പത്തി തകർന്നതായും റിപ്പോർട്ടുണ്ട്. കഴിഞ്ഞയാഴ്ച മറ്റൊരു വിദ്യാർഥിയുടെ തലയിൽ കണ്ണീർവാതക ഗ്രനേഡ് പതിച്ചതായും വിവരങ്ങളുണ്ട്.കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തെ നൂറുകണക്കിന് സ്‌കൂളുകളാണ് വിദ്യാർഥികൾ ഉപരോധിച്ചത്. പ്രതിഷേധത്തിനിടെ കുറഞ്ഞത് 190 വിദ്യാർഥികൾക്ക് പരിക്കേറ്റതായും 5,000ത്തിലധികം പേരെ അറസ്റ്റ് ചെയ്തതായുമാണ് റിപ്പോർട്ടുകൾ.പ്രതിഷേധം കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തിൽ പാരീസ് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധം കൂടുതൽ ശക്തമാകുമെന്ന സൂചനയാണ് ഇന്നത്തെ റാലികൾ നൽകുന്നത്.The post ഫ്രാൻസിൽ ജെൻ ആൽഫ പ്രതിഷേധം കത്തുന്നു; പാരീസിൽ 40,000 വിദ്യാർഥികളുടെ വൻ റാലി appeared first on ഇവാർത്ത | Evartha.