പന്തളത്ത് സ്ത്രീയോട് അപമര്യാദയായി പെരുമാറിയ സന്യാസി റിമാന്‍ഡില്‍

Wait 5 sec.

പന്തളം  | സ്ത്രീയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ പന്തളത്ത് അറസ്റ്റിലായ സന്യാസിയെ കോടതി റിമാന്‍ഡ് ചെയ്തു. കാളവണ്ടിയില്‍ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ യാത്രക്കിറങ്ങിയ ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്‌കോണ്‍ എന്ന സംഘടനയിലെ സ്വാമി മുംബൈ താനെ സ്വദേശി ആദം പുരെ ഗുരുനാഥ് സോപാന്‍(23)നെയാണ് പന്തളം പോലിസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.ഒരു കാളവണ്ടിയില്‍ പദയാത്രയെ അനുഗമിക്കുന്ന സംഘത്തിലെ അംഗമായ ഇയാള്‍ ഇസ്്കോണ്‍ സംഘടനയുടെ പുസ്തകങ്ങളും മറ്റും വില്‍ക്കുന്നതിനായി പന്തളത്ത് കടകള്‍ തോറും കയറിയിറങ്ങുകയായിരുന്നു. ഇതിനിടെ ഒരു സ്ത്രീ മാത്രമുള്ള കടയില്‍ കയറിയ ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയും ലൈംഗിക ഉദ്ദേശത്തോടെ സ്ത്രീയുടെ ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്തു. ഇവര്‍ ബഹളം വച്ചതോടെ നാട്ടുകാര്‍ ചേര്‍ന്ന് സ്വാമിയെ തടഞ്ഞു വയ്ക്കുകയും പന്തളം പോലീസ് എത്തി കസ്റ്റഡിയില്‍ എടുക്കുകയും ആയിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ പന്തളം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും സ്വാമിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് സ്വാമിയെ മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം അടൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.Content Highlights: Pandalam police arrested a 23-year-old ISKCON monk for exposing himself and touching a woman inappropriately in a local shop. The accused was part of a bullock cart pilgrimage from Kanyakumari to Kashmir. Adoor Judicial First Class Magistrate Court remanded him after medical examination