വിശ്വാസവും സേവനവും സമന്വയിക്കുന്ന സമ്പൂര്‍ണ്ണതയാണ്മാര്‍ത്തോമാ സഭ: ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തല്‍ 

Wait 5 sec.

അബുദാബി |  അചഞ്ചല ദൈവവിശ്വാസവും സഹജീവികളോടുള്ള കാരുണ്യവും കൈകോര്‍ക്കുമ്പോളാണ് സഭകളുടെ ദൗത്യം പൂര്‍ണ്ണമാകുന്നതെന്നും , മാര്‍ത്തോമ്മാ സഭ എന്നും നിലകൊണ്ടത് ഈ ദൗത്യ നിര്‍വഹണത്തിലായിരുന്നുവെന്നും യു എ യിലെ ഇന്ത്യന്‍ സ്ഥാനപതി ഡോ.ദീപക് മിത്തല്‍ അഭിപ്രായപ്പെട്ടു.അബുദാബി മാര്‍ത്തോമ ദേവാലയത്തിന്റെ 55 മത് ഇടവക ദിനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മീക വളര്‍ച്ചയുടെ കേന്ദ്രം മാത്രമല്ല , വിഭാഗീയതകള്‍ക്കു അതീതമായി ജനങ്ങളെ ചേര്‍ത്തുപിടിക്കുകയും , സമൂഹത്തിന് നന്മ ചെയ്യുന്നതിന് ജനങ്ങള്‍ക്ക് ഉത്തേജനം നല്‍കുകയും ചെയ്യുന്ന ചാലകശക്തികൂടിയാകണം ഓരോ ദേവാലയങ്ങളുമെന്നും അദ്ദേഹം പറഞ്ഞു.സഭയുടെ കോട്ടയം കൊച്ചി ഭദ്രാസന അധ്യക്ഷന്‍ തോമസ് മാര്‍ തിമത്തിയോസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു . ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ജോര്‍ജി ജോര്‍ജ് ഐ പി എസ് , ഇടവക വികാരി റവ. ജിജോ. സി ഡാനിയേല്‍, സഹ വികാരി റവ.ബിജോ എ തോമസ്, റവ.എബ്രഹാം വര്‍ഗീസ്, വൈസ് പ്രസിഡന്റ് സജി തോമസ്, ട്രസ്റ്റിമാരായ മാത്യു പി ജോണ്‍, ബിജു വര്‍ഗീസ്, സെക്രട്ടറി സിമി സാം മാമന്‍, എന്നിവര്‍ പ്രസംഗിച്ചു. കണ്‍വീനര്‍മാരായ അജിത്ത്. എ ചെറിയാന്‍, അഡ്വ. സില്‍സി റെയ്ചല്‍, സുനില്‍ സോഫന്‍, എന്നിവര്‍ നേതൃത്വം നല്‍കി. 10, 12 ക്ലാസ്സുകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചുContent Highlights: Indian Ambassador to the UAE Dr. Deepak Mittal inaugurated the 55th Parish Day of Abu Dhabi Mar Thoma Church. He commended the church for uniting people beyond divisions and serving the community. Thomas Mar Timotheos Episcopa presided over the event, where top students were also honored.