പത്തനംതിട്ട| പന്തളത്ത് കടയില്‍ കയറി സ്ത്രീയോട് അപമര്യാദയായി പെരുമാറുകയും നഗ്‌നതാ പ്രദര്‍ശനം നടത്തുകയും ചെയ്ത സംഭവത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശി പിടിയില്‍. മഹാരാഷ്ട്ര ഠാണെ സ്വദേശിയായ ഗുരുനാഥ് (37) ആണ് പന്തളം പോലീസിന്റെ പിടിയിലായത്.ഉത്തര്‍പ്രദേശിലെ ഒരു ആശ്രമത്തിന്റെ നേതൃത്വത്തില്‍ കന്യാകുമാരിയില്‍ നിന്ന് കാശ്മീരിലേക്ക് നടത്തുന്ന ഭാരത പര്യടനത്തിന്റെ ഭാഗമായാണ് ഇയാള്‍ പന്തളത്തെത്തിയത്. കടയുടമയും പ്രദേശവാസികളും ചേര്‍ന്ന് ഇയാളെ തടഞ്ഞുവെക്കുകയും ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിക്കുകയും ചെയ്തത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പന്തളം പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.Content Highlights:Pandalam police arrested Gurunath, a 37-year-old native of Thane, Maharashtra, for misbehaving with a woman and engaging in indecent exposure inside a shop. The incident occurred during a nationwide rally. Local residents and shopkeepers detained him before handing him over to the police.