1431. ഹാർട്ട് ഓഫ് ദി ബീസ്റ്റ്

Wait 5 sec.

🔹1431. ഹാർട്ട് ഓഫ് ദി ബീസ്റ്റ് Language : ഇംഗ്ലീഷ് ഴോണർ   : സർവൈവൽ ഡ്രാമ  "കണ്ണുനിറച്ച, മനസ്സ് നിറച്ച അതിമനോഹര സിനിമ ❣️"US ആർമി സ്പെഷ്യൽ ഫോഴ്സസിലെ റിട്ടയർഡ് ഉദ്യോഗസ്ഥനായ ജെയിംസും അദ്ദേഹത്തിന്റെ ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട മിലിട്ടറി കോംബാറ്റ് നായ ഓഡിനുമാണ് HEART OF THE BEAST എന്ന ഇ പടത്തിലെ പ്രധാന കഥാപാത്രങ്ങൾ.ആർമി യുദ്ധങ്ങളും മിഷൻസും നൽകിയ ഓർമ്മകൾ വഴി ഇരുവരും നേരിടുന്ന PTSD മറികടക്കാൻ നടത്തുന്ന ഒരു യാത്ര... ആ യാത്രയ്ക്കിടെ  അലാസ്കയിലെ മനുഷ്യവാസമില്ലാത്ത കാട്ടുപ്രദേശത്ത്  വെച്ച് ജെയിംസിനു ഹാർട്ട് അറ്റാക്ക് വന്നു ഓടിച്ചോണ്ടിരുന്ന വിമാനം തകർന്നു വീഴുകയും ആ കാട്ടിൽ ഒറ്റപെടുകയും ചെയ്യുന്നു.വന്യമൃഗങ്ങളും മഞ്ഞുവീഴ്ചയും കാടിന്റെ വന്യതയും താണ്ടി 58 മൈൽ ദൂരം മുന്നോട്ടുപോയാലാണ് മനുഷ്യവാസമായ ഒരു സ്ഥലത്ത് എത്താൻ സാധിക്കുകയുള്ളൂ... ഇരുവരുടെയും ആ യാത്രയാണ് ഈ സിനിമ പറയുന്നത്.ഒരു മാസ് ആക്ഷൻ ഹീറോ എന്നതിലുപരി, ശാരീരിക ബുദ്ധിമുട്ടുകളും മാനസിക ആഘാതങ്ങളും അനുഭവിക്കുന്ന ഒരു മുൻ സൈനികന്റെ വേഷം ബ്രാഡ് പിറ്റും, സ്വാഭാവികവും വൈകാരികവുമായ പ്രകടനത്തിലൂടെ DOGഉം മനോഹരമായ് സ്ക്രീനിൽ എത്തിക്കുന്നുണ്ട്.രസം കൊല്ലിയാവുന്ന, റിപ്പീറ്റഡായി വരുന്ന ഫ്ലാഷ് ബാക്കും , വന്യജീവികളെ കാണിക്കാൻ ഉപയോഗിച്ച നിലവാരമില്ലാത്ത CGI വർക്കുകളും, സർവ്വേവൽ ത്രില്ലർ ജോണറിന്റെ പ്രധാന പരിമിതിയായ പ്രെഡിക്റ്റീവ് നരേഷനും ഈ സിനിമയുടെ പോരായ്മയുടെ കോളത്തിൽ പെടും..എന്നിരുന്നാലും അതിജീവനവും വൈകാരിക അടുപ്പവും ഗംഭീരമായി സ്ക്രീനിൽ എത്തിച്ച, HEART OF THE BEAST റീസെന്റ് വാച്ചിലനുഭവപ്പെട്ട ഏറ്റവും ഗംഭീരപടംമാണ്.My Rating - 4/5❣️Last Reviews വരവ് - https://yaduezr.blogspot.com/2026/09/1430_074465518.htmlഇരുമുടി - https://yaduezr.blogspot.com/2026/09/1429.htmlആശ - https://yaduezr.blogspot.com/2026/09/1428.htmlപ്രഥമ ദൃഷ്ടിയാ കുറ്റക്കാരൻ - https://yaduezr.blogspot.com/2026/09/1427.htmlതുടക്കം - https://yaduezr.blogspot.com/2026/08/1421.html ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക..-YaduEZr NEXT - #Mandaadi