തിരുവനന്തപുരം | കാസര്‍കോട്ട് കേരള കേന്ദ്ര സര്‍വകലാശാലയില്‍ നടന്ന ആര്‍ എസ് എസ് പരിപാടിക്ക് കേരള പോലീസ് സംരക്ഷണമൊരുക്കിയതിനെ ശക്തമായി അപലപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാവിവത്ക്കരിക്കാനും ക്യാമ്പസുകളില്‍ വര്‍ഗീയ അജണ്ടകള്‍ നടപ്പിലാക്കാനുമുള്ള സംഘ്പരിവാര്‍ ഗൂഢാലോചനക്ക് യു ഡി എഫ് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത് പതിവായിരിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി.വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധിച്ചിട്ടും പരിപാടിക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്യുകയായിരുന്നു. വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദേശീയ സെമിനാര്‍ അക്കാദമിക് പരിപാടിയാണെന്നാണ് വാദം. രാഷ്ട്രീയം പ്രകടമാണ്. അങ്ങനെയാണെങ്കില്‍ ഇതിലേക്ക് അക്കാദമിക് പശ്ചാത്തലമില്ലാത്ത ആര്‍ എസ് എസ് നേതാവിനെ ക്ഷണിച്ചതിന് എന്തിനാണ്. പരിപാടിക്കായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളെപ്പോലും ഹാളിലേക്ക് പ്രവേശിപ്പിക്കാത്ത സ്ഥിതിയുമുണ്ടായി. പരിപാടിയിലെ പ്രകടമായ രാഷ്ട്രീയത്തിന് ഇതെല്ലാം തെളിവാണെന്നും പിണറായി പറഞ്ഞു.ഇത്തരം അറുപിന്തിരിപ്പന്‍ ശക്തികള്‍ക്ക് താവളമൊരുക്കാന്‍ സംസ്ഥാന പോലീസിനെ ഉപയോഗിക്കുന്നത് യു ഡി എഫ് സര്‍ക്കാരിന്റെ ആര്‍ എസ് എസ് പ്രീണന നയമാണ് വ്യക്തമാക്കുന്നത്. സംഘ്പരിവാറിന് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്ത് യഥേഷ്ടം വിഹരിക്കാന്‍ പോലീസ് കാവലൊരുക്കുന്നത് മതനിരപേക്ഷ കേരളത്തോടുള്ള വെല്ലുവിളിയാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.Content Highlights:CPI M leader Pinarayi Vijayan strongly condemned the state government for providing police protection to an RSS event. He criticized the move as political appeasement and compromising core principles. The remarks have sparked intense political debate regarding law and order in Kerala.