കുടിയേറ്റക്കാരെ തിരിച്ചെത്തിക്കുന്ന വിഷയം ചര്‍ച്ചയാവും: മ്യാന്‍മര്‍ പ്രസിഡന്റ് മലേഷ്യയിലേക്ക്

Wait 5 sec.

നേപിഡോ | ദ്വിദിന സന്ദര്‍ശനാര്‍ഥം മ്യാന്‍മര്‍ പ്രസിഡന്റ് മിന്‍ ഓങ് ഹ്ലൈങ് മലേഷ്യയിലേക്ക്. ആയിരക്കണക്കിന് വരുന്ന മ്യാന്‍മര്‍ കുടിയേറ്റക്കാരെ മലേഷ്യന്‍ സര്‍ക്കാര്‍ തിരിച്ചയച്ചതിനു പിന്നാലെയാണ് സന്ദര്‍ശനം. മ്യാന്‍മര്‍ പ്രസിഡന്റുമായി മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്‌റാഹീം ചര്‍ച്ച നടത്തുമെന്ന് മലേഷ്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മലേഷ്യയില്‍ അനധികൃതമായി കഴിയുന്ന എല്ലാവരേയും തിരിച്ചയക്കുന്ന വിഷയമുള്‍പ്പെടെചര്‍ച്ചയാകും.മലേഷ്യയില്‍ നിന്ന് ഏകദേശം 10000 കുടിയേറ്റക്കാരെ ഈ വര്‍ഷം മ്യാന്‍മര്‍ ഭരണകൂടം തിരികെ എത്തിച്ചതായി ഔദ്യോഗിക മാധ്യമങ്ങള്‍ അറിയിച്ചു. തിരിച്ചയക്കപ്പെട്ടവരില്‍ റോഹിങ്ക്യന്‍ അഭയാര്‍ഥികളും ഉള്‍പ്പെടാന്‍ സാധ്യതയുണ്ടെന്ന് മനുഷ്യാവകാശ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.പീഡനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും ഉണ്ടാകാതിരിക്കാന്‍ സ്വന്തം പൗരന്മാര്‍ക്ക് ശരിയായ പരിഗണന ഉറപ്പാക്കുന്നത് മ്യാന്‍മറിന്റെ ബാധ്യതയാണെന്ന് അന്‍വര്‍ ഇബ്‌റാഹീം പറഞ്ഞു.Content Highlights: Myanmar’s president is set to visit Malaysia to conduct high-level talks regarding the repatriation of migrants and long-term refugee solutions. Malaysian Prime Minister Anwar Ibrahim confirmed the diplomatic visit to address regional migration challenges. Both nations aim to establish official terms.