ഹോര്‍മുസ് കടലിടുക്കില്‍ കപ്പലിന് നേരെ ആക്രമണം; 11 ഇന്ത്യന്‍ നാവികര്‍ക്ക് പരുക്ക്

Wait 5 sec.

ന്യൂഡല്‍ഹി | പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ. ഹോര്‍മുസ് കടലിടുക്കില്‍ പനാമയുടെ പതാകയേന്തിയ ഇന്ധന ടാങ്കറുകള്‍ക്ക് നേരെ മിസൈല്‍ ആക്രമണം നടന്നു. ആക്രമണത്തില്‍ 11 ഇന്ത്യന്‍ നാവികര്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് പരുക്കേറ്റു. ഒമാന്‍ തീരത്തിനടുത്തു വച്ചാണ് എം ടി ഓണ്‍ പീസ് എന്ന വാണിജ്യ കപ്പലിന് നേരെ ആക്രമണമുണ്ടായത്.കപ്പലില്‍ ആകെ 19 ജീവനക്കാരാണുണ്ടായിരുന്നത്. ഇതില്‍ 17 പേരും ഇന്ത്യന്‍ പൗരന്മാരാണ്. പരുക്കേറ്റ 12ല്‍ 11 പേരും ഇന്ത്യക്കാരാണെന്ന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. ഒമാന്‍ ഭരണകൂടത്തിന്റെ സഹായത്തോടെ പരുക്കേറ്റ നാവികര്‍ക്ക് ഒമാനിലെ ആശുപത്രിയില്‍ചികിത്സ ഉറപ്പാക്കിയതായി മസ്‌കത്തിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.മേഖലയിലെ കപ്പല്‍ ഗതാഗതത്തിന് നേരെ തുടര്‍ച്ചയായി ഉണ്ടാകുന്ന ഇത്തരം ആക്രമണങ്ങള്‍ ഇന്ത്യയില്‍ കടുത്ത ആശങ്ക ഉണ്ടാക്കുന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പ്രദേശത്ത് സമാധാനവും സുസ്ഥിരതയും നിലനിര്‍ത്തുന്നതിനായി ഇത്തരം ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.Content Highlights:An attack targeted a vessel in the Strait of Hormuz leaving eleven Indian sailors injured. The incident has raised severe concerns over maritime security and shipping safety in the Middle East region. Authorities are monitoring the situation closely as further details regarding the vessel emerge.