തിരുവനന്തപുരം | നിയന്ത്രണം വിട്ട കാർ കടമുറിയിലേക്ക് ഇടിച്ചുകയറി. തലനാരിഴക്ക് രക്ഷപ്പെട്ടത് പിഞ്ചുകുഞ്ഞടക്കം അഞ്ച് പേർ. നെടുമങ്ങാട്-വിതുര റോഡിൽ ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.നെടുമങ്ങാട് മണ്ണൂർക്കോണം പീപ്പിൾസ് ലൈബ്രറിക്ക് മുന്നിലേ കടയിലേക്കാണ് കുതിച്ചെത്തിയ കാർ ഇടിച്ചുകയറിയത്. ഈ സമായം കടവരാന്തയിൽ സംസാരിച്ചിരുന്ന കൈക്കുഞ്ഞുമായി നിൽക്കുന്ന സ്ത്രീയും മറ്റു മൂന്നുപേരുമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.ഇവർക്ക് തൊട്ടരികിലൂടെയാണ് കാർ കടയിലേക്ക് ഇടിച്ചുകയറിയത്. കാർ വരുന്നത് കണ്ട് ഇവർ പെട്ടെന്ന് മാറാൻ ശ്രമിച്ചതാണ് രക്ഷയായത്. ഒരു കുടുംബമാണ് കാറിലുണ്ടായിരുന്നത്. ഇവരും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.Content Highlights: An out-of-control car crashed into a shop on the Nedumangad-Vithura road in Thiruvananthapuram. Five people, including a woman holding a toddler, escaped narrowly by moving aside in time. The family inside the car also escaped unhurt, and CCTV footage of the accident has emerged.