ഇംഫാല്‍ | മണിപ്പൂരിലെ ചന്ദേല്‍ ജില്ലയില്‍ വ്യാജ വിഷമദ്യം കഴിച്ച് 17 പേര് മരിച്ചു. 200 ഓളം പേരെ ഗുരുതരാവസ്ഥയില്‍ ഇംഫാലിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ 48 മണിക്കൂറിനിടെയാണ് ദുരന്തമുണ്ടായത്. സംസ്ഥാന തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 75 കിലോമീറ്റര്‍ അകലെയുള്ള ചന്ദേല്‍ ജില്ലയിലെ ചക്പികരോങ് മേഖലയിലാണ് ദുരന്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.മുഖ്യമന്ത്രി യുംനം ഖേംചന്ദ് സിംഗ് ആശുപത്രികള്‍ സന്ദര്‍ശിച്ച ശേഷമാണ് മരണസംഖ്യയും ചികിത്സയിലുള്ളവരുടെ വിവരങ്ങളും പുറത്തുവിട്ടത്. സംഭവത്തില്‍ സര്‍ക്കാര്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. രോഗികള്‍ക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാന്‍ ആശുപത്രി അധികൃതര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിഷമദ്യം കുടിച്ച ഗുരുതാവസ്ഥയിലായവരെ ലാംഫെല്പാട്ടിലെ ഷിജ ആശുപത്രിയിലും സജിവയിലെ ബബിന ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ചക്പികരോങ് മേഖലയില്‍ നിന്ന് മദ്യം കഴിച്ചവര്‍ ഉടനെ ചികിത്സ തേടണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി. മൂന്ന് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനുപുറമെ, ജനറല്‍ മെഡിസിന് വിഭാഗത്തിലെ വിദഗ്ധ ഡോക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കല്‍ സംഘത്തെയും അവശ്യമരുന്നുകളും ചന്ദേല്‍ ജില്ലയിലേക്ക് അയച്ചിട്ടുണ്ട്. വിഷമദ്യം ചന്ദേല്‍ ജില്ലയുടെ തൊട്ടടുത്ത ജില്ലയായ കാക്ചിംഗിലെ സുഗ്നുവില് നിന്നാണ് എത്തിച്ചതെന്ന് ചന്ദേല്‍ പോലീസ് സൂപ്രണ്ട് വ്യക്തമാക്കി. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച മുഖ്യമന്ത്രി ചികിത്സയിലുള്ളവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും പ്രതികരിച്ചു.Content Highlights: Seventeen people died and around 200 were hospitalised in Manipur’s Chandel district after consuming spurious liquor. The state government ordered a high-level probe, issued a three-district alert, and rushed medical teams. Authorities warned the death toll could rise