ന്യൂയോര്‍ക്ക് | ഹോര്‍മുസ് കടലിടുക്കിന്റെ പൂര്‍ണ നിയന്ത്രണം നിലവില്‍ അമേരിക്കയ്ക്കാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു. ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്കന്‍ നാവികസേന ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മേഖലയിലൂടെ വലിയ അളവില്‍ എണ്ണ നീക്കം നടന്നതായും ട്രംപ് പറഞ്ഞു. ഇറാന് ആണവായുധം സ്വന്തമാക്കുന്നത് ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.ഇറാനുമായുള്ള സംഘര്‍ഷം അവസാനിപ്പിച്ച് സമാധാന കരാറിലെത്താന്‍ അമേരിക്ക ആഗ്രഹിക്കുന്നുണ്ടെങ്കിലും വാഷിങ്ടണ്‍ മുന്നോട്ടുവെച്ച വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ഇറാന് തയ്യാറാകുന്നില്ലെന്ന് ട്രംപ് പറഞ്ഞു.അതിനിടെ, ഖിഷം ദ്വീപിന് സമീപം അമേരിക്ക മിസൈല്‍ ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്കയുടെ നീക്കങ്ങള്‍ക്കെതിരെ ഇറാന് ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തി. പ്രകോപനമുണ്ടായാല്‍ ലോകത്തിന്റെ ഏത് ഭാഗത്തും തിരിച്ചടിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ ഇറാന് നിര്‍ദേശിച്ച നടപടിക്രമങ്ങള്‍ പാലിക്കണമെന്നും നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന കപ്പലുകള്‍ ആക്രമണത്തിന് ഇരയാകാമെന്നും ഇറാന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഇറാനുമായി ഒരു കരാറാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും തങ്ങള്‍ക്ക് സ്വീകാര്യമായ വ്യവസ്ഥകളില്‍ ധാരണയുണ്ടാകണമെന്നും ട്രംപ് വ്യക്തമാക്കി.Content Highlights: President Donald Trump claimed full US control and a naval blockade in the Strait of Hormuz while pressing for a peace deal and blocking Iran from nuclear weapons. Reports noted a missile strike near Qeshm Island, as Iran threatened global retaliation and warned vessels over transit rules.