സന | ചെങ്കടല്‍ മേഖലയില്‍ വീണ്ടും യുദ്ധഭീതി. ഹൊദൈത തുറമുഖം ആക്രമിച്ചതായി സഊദി സഖ്യസേന അറിയിച്ചു. യെമനിലെ ഹൂതി വിമതരും സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനയും തമ്മിലുള്ള സംഘര്‍ഷം വീണ്ടും രൂക്ഷമാവുകയാണ്.തുറമുഖം വഴിയുള്ള ഹൂതികളുടെ ആയുധക്കടത്ത് തകര്‍ക്കുകയായിരുന്നു ലക്ഷ്യമെന്നും സനയിലെ സൈനിക കേന്ദ്രങ്ങളും ആക്രമിച്ചതായും സഊദി സഖ്യ സേന പറഞ്ഞു. അദ, തായ്സ് മേഖലകളിലും വ്യോമക്രമണം നടത്തി. ആക്രമണത്തിനെതിരെ ഉടന്‍ ശക്തമായ തിരിച്ചടിയുണ്ടാവുമെന്ന് ഹൂതികളും വ്യക്തമാക്കിയതോടെ ചെങ്കടല്‍ മേഖലയില്‍ യുദ്ധം കനക്കുമെന്നാണു വിലയിരുത്തപ്പെടുന്നത്.സന, സാദ, തായിസ് എന്നിവിടങ്ങളിലെ മിസൈല്‍-ഡ്രോണ്‍ നിര്‍മ്മാണ കേന്ദ്രങ്ങളും ആയുധ സംഭരണശാലകളും തകര്‍ത്തതായും സഖ്യസേന വ്യക്തമാക്കി. കൂടാതെ സഊദിക്ക് നേരെ വന്ന ഒരു ബാലിസ്റ്റിക് മിസൈലും രണ്ട് ഡ്രോണുകളും വ്യോമപ്രതിരോധ സേന തകര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തിന് തിരിച്ചടിയായി ജിദ്ദ ഉള്‍പ്പെടെയുള്ള സഊദിയിലെ ചെങ്കടല്‍ തുറമുഖങ്ങള്‍ ആക്രമിക്കുമെന്ന് ഹൂത്തികള്‍ ഭീഷണി മുഴക്കി.ഹൊദൈദ തുറമുഖം ആക്രമിച്ചാല്‍ ജിദ്ദ ഉള്‍പ്പെടെ ചെങ്കടല്‍ തീരത്തുള്ള എല്ലാ സഊദി തുറമുഖങ്ങളും ആക്രമിക്കുമെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സാരി എക്സിലൂടെ മുന്നറിയിപ്പ് നല്കി. സഊദി തുറമുഖങ്ങളിലെ ജീവനക്കാരും തൊഴിലാളികളും ഉടന്‍ ഒഴിഞ്ഞുപോകണമെന്നും കപ്പല്‍ കമ്പനികള്‍ തങ്ങളുടെ കപ്പലുകള്‍ അവിടെനിന്ന് മാറ്റണമെന്നും യഹ്യ സാരി ആവശ്യപ്പെട്ടു.ഹൂതികളുടെ നിയന്ത്രണത്തിലുള്ള തന്ത്രപ്രധാനമായ ഹൊദൈദ തുറമുഖത്ത് സൈനിക നടപടി ആരംഭിച്ചതിന് പിന്നാലെ സാധാരണക്കാരോട് പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകാന്‍ സഊദി സഖ്യസേന ആവശ്യപ്പെട്ടിട്ടുണ്ട്. ആയുധങ്ങളും ബാലിസ്റ്റിക് മിസൈലുകളും കടത്താനായി ഹൂതികള്‍ ഉപയോഗിക്കുന്ന ഹൊദൈദ തുറമുഖത്തെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പ്രത്യേക ഓപ്പറേഷന് ആരംഭിച്ചതായി സഖ്യസേന വക്താവ് തുര്‍ക്കി അല്‍ മാലികി അറിയിച്ചു.Content Highlights: The Saudi-led coalition launched strikes on Yemen’s Hodeidah port and military targets in Sanaa, Saada, and Taiz while intercepting a missile and drones. Houthi spokesmen threatened retaliation against Saudi Red Sea ports including Jeddah, urging ships and workers to evacuate. Tensions threaten maritime trade.