ശബരിമല | മണ്ഡല മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം ഉറപ്പാക്കാന്‍ വേണ്ട ക്രമീകരണങ്ങളെല്ലാം നടപ്പാക്കിയതായി മന്ത്രി കെ മുരളീധരന് പറഞ്ഞു. വെര്‍ച്വല്‍ ക്യൂ വഴി നിലവില്‍ 60,000 ബുക്കിംഗും സ്പോട്ട് ബുക്കിംഗ് വഴി 14,000 ത്തിനുമാണ് ഇപ്പോള്‍ അനുമതിയുള്ളത്. എന്നാല്‍, ഭക്തരുടെ തിരക്ക് വര്‍ധിക്കുന്ന വരും ദിവസങ്ങളില്‍ കോടതിയുടെ കൂടി അനുമതിയോടെ ഇത് വര്‍ധിപ്പിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. ശബരിമല സന്നിധാനത്ത് ചൊവ്വാഴ്ച രാവിലെ ചേര്‍ന്ന അവലോകന യോഗത്തില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി മുരളീധരന്. ശബരിമല ഇടത്താവളങ്ങളുടെ നടത്തിപ്പിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങള്‍ക്കായി 3.36 കോടി രൂപ അനുവദിച്ചിട്ടുണ്ട്.ശബരിമലയില്‍ അപ്പം-അരവണ പ്രസാദങ്ങള്‍ നിലവില്‍ ആവശ്യത്തിനുള്ള സ്റ്റോക്കുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ആവശ്യത്തിന് അനുസരിച്ചു നിര്‍മാണം വര്‍ധിപ്പിക്കുവാന്‍ വേണ്ട സജ്ജീകരണങ്ങള്‍ എല്ലാം ഉറപ്പാക്കിയിട്ടുണ്ട്. ശുചീകരണ തൊഴിലാളികളുടെ സേവനം എല്ലായിടങ്ങളിലും ഉറപ്പാക്കിയിട്ടുണ്ട്. കൃത്യമായ ഇടവേളകളില്‍ മാലിന്യ നീക്കം നടക്കുന്നുണ്ട് എന്ന് ഉറപ്പാക്കുവാന്‍ സെക്ടര്‍ തിരിച്ചു ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. സ്വാസ്ഥ്യം ശരണം പദ്ധതിയുടെ ഭാഗമായി അഞ്ച് അലോപ്പതി ആശുപത്രികളും 24 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളും പമ്പ മുതല്‍ സന്നിധാനം വരെയായി സജ്ജീകരിച്ചിട്ടുണ്ട്. അഞ്ച് കാര്ഡിയോളോജിസ്റ്റുകളുടെ ഉള്‍പ്പടെ 35 ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യം മുന്നില്‍ കണ്ട് എല്ലാവിധ മരുന്നുകളും സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളില്‍ പതിവില്‍ നിന്ന് വിപരീതമായി പരിശീലനം ലഭിച്ച നഴ്സിംഗ് സ്റ്റാഫിനെയാണ് നിയോഗിച്ചിട്ടുള്ളത്. ഇതിനു പുറമെ മൂന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ഡിസ്ട്രിക്ട് വെക്ടര്‍ കണ്ട്രോള് യൂണിറ്റ്, സ്റ്റേറ്റ് എന്റെമോളജി യൂണിറ്റ് എന്നിവയുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. നാല് തെറാപ്പിസ്റ്റുകളുടെ സേവനം ഉള്‍പ്പടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ വിഭാഗവും ഹോമിയോപ്പതി വിഭാഗവും പ്രവര്‍ത്തന സജ്ജമാണ്.തടസ്സരഹിതമായ കുടിവെള്ള വിതരണം, വൈദ്യുതിതടസ്സരഹിതമായ ജല വിതരണം, വൈദ്യുതി എന്നിവ ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥരോട് പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്. ഏതെങ്കിലും വിധത്തില്‍ തടസ്സങ്ങള്‍ മനപ്പൂര്‍വം ആരെങ്കിലും സൃഷ്ടിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും. മനുഷ്യ-വന്യജീവി സംഘര്‍ഷം ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ എല്ലാം സ്വീകരിച്ചിട്ടുണ്ട്. ആന്റി വെനം, ട്രാന്‍ക്വിലൈസര്‍ എന്നിവ കൃത്യമായി സ്റ്റോക്ക് ചെയ്തിട്ടുണ്ട്. ഹെല്‍ത്ത് കാര്‍ഡുകള്‍ ഇത്തവണ കൃത്യമായി വിതരണം ചെയ്യും. 210 കാര്‍ഡുകള്‍ ഇതിനോടകം വിതരണം ചെയ്തു. പമ്പയില്‍ ഭക്തര്‍ക്കായി 15 ആംബുലന്‍സുകളും നിലയ്ക്കലില്‍ 10 ആംബുലന്‍സുകളും സജ്ജമാണ്. തിരക്ക് വര്‍ധിക്കുന്നത് അനുസരിച്ച്് ചുക്കുവെള്ളം, ബിസ്കറ്റ് എന്നിവയുടെ ലഭ്യത ഉറപ്പാക്കാനും മന്ത്രി നിര്‍ദേശിച്ചു.പമ്പയില്‍ വസ്ത്രം ഉപേക്ഷിക്കരുത്പമ്പയില് കുളിക്കുന്ന അയ്യപ്പഭക്തര്‍ കുളിച്ച ശേഷം വസ്ത്രം പുഴയില്‍ ഉപേക്ഷിക്കുന്ന സ്വഭാവം വീണ്ടും തുടരുകയാണെന്നും ഇത് കര്‍ശനമായി നിരുത്സാഹപ്പെടുത്തേണ്ടതാണെന്നും ദേവസ്വം പ്രസിഡന്റ് കെ ജയകുമാര്‍ യോഗത്തില്‍ പറഞ്ഞു. ഇവിടെ വസ്ത്രങ്ങള്‍ നീക്കം ചെയ്യുന്നതിന് വെള്ളത്തില്‍ ഇറങ്ങാന്‍ സന്നദ്ധരായ ആളുകളെ കൂടുതല്‍ നിയോഗിക്കും. മൂന്ന് മണിക്കൂര്‍ കൂടുമ്പോഴെങ്കിലും മാലിന്യം നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. അന്നദാനം നടക്കുന്ന ഇടങ്ങളില്‍ സി സി ടി വി വെക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. കോന്നി എം എല്‍ എ. കെ യു ജനീഷ് കുമാര്‍, മെമ്പര്‍മാരായ കെ രാജു, പി ഡി സന്തോഷ് കുമാര്‍, എ ഡി ജി പി പി. വിജയന്, സന്നിധാനം സ്പെഷ്യല്‍ ഓഫീസര്‍ ജി ജയദേവ്, എ ഡി എം. ദിലീപ് കെ കൈനക്കര, എക്സിക്യൂട്ടീവ് ഓഫീസര്‍ പി എസ് ശാന്തകുമാര്‍ പങ്കെടുത്തു.Content Highlights:Devaswom Minister K Muraleedharan stated that Sabarimala virtual queue bookings will be increased according to the surge in pilgrims. Speaking at Sannidhanam, he expressed satisfaction with current Mandalam-Makaravilakku arrangements. The government aims to ensure smooth darshan and medical support for all devotees.