ഓപണ്‍ സര്‍ജറി ഇല്ലാതെ ശ്വാസകോശത്തിലെ സൂക്ഷ്മ അര്‍ബുദ കോശങ്ങള്‍ വിജയകരമായി നീക്കം ചെയ്ത് മക്ക കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റി

Wait 5 sec.

മക്ക | മക്ക ഹെല്‍ത്ത് ക്ലസ്റ്ററിന് കീഴിലുള്ള കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയില്‍, ഓപണ്‍ സര്‍ജറിയുടെ ആവശ്യമില്ലാതെ 10 മില്ലിമീറ്ററില്‍ താഴെ വലിപ്പമുള്ള ശ്വാസകോശ അര്‍ബുദ കോശങ്ങള്‍ വിജയകരമായി നീക്കം ചെയ്തു. സി ടി സ്‌കാനിന്റെ സഹായത്തോടെ മെഡിക്കല്‍ വയര്‍ ഉപയോഗിച്ച് ഇവയുടെ സ്ഥാനം കൃത്യമായി നിര്‍ണയിച്ച ശേഷം, ശസ്ത്രക്രിയാ എന്‍ഡോസ്‌കോപ്പിയിലൂടെയാണ് ഈ സങ്കീര്‍ണ ദൗത്യം പൂര്‍ത്തിയാക്കിയത്. പ്രാഥമിക അര്‍ബുദ മുഴ നിയന്ത്രണവിധേയമാക്കിയ ശേഷമാണ് ശസ്ത്രക്രിയക്ക് വിധേയരാക്കിയത്.അര്‍ബുദ കോശങ്ങള്‍ക്ക് വലിപ്പം വളരെ കുറവായതിനാല്‍ അവ കണ്ടെത്തുന്നത് മെഡിക്കല്‍ സംഘത്തിന് വലിയ വെല്ലുവിളിയായിരുന്നു. ഇത് പരിഹരിക്കുന്നതിനായി ശസ്ത്രക്രിയയ്ക്ക് മുമ്പ് സിടി സ്‌കാന്‍ സഹായത്തോടെ നേര്‍ത്ത മെഡിക്കല്‍ വയര്‍ കോശങ്ങളുടെ സ്ഥാനത്തേക്ക് കടത്തിവിട്ടു. തുടര്‍ന്ന്, ചെറിയ മുറിവുകളിലൂടെ അവിടെയെത്തി അര്‍ബുദ കോശങ്ങള്‍ നീക്കം ചെയ്യാന്‍ ഇത് സര്‍ജന്മാര്‍ക്ക് വഴികാട്ടിയായി.തൊറാസിക് സര്‍ജറി, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗങ്ങളുടെ സംയുക്ത നീക്കവും വിദഗ്ധ അനസ്‌തേഷ്യാ സംഘത്തിന്റെ പിന്തുണയുമാണ് ശസ്ത്രക്രിയ വിജയകരമാക്കിയത്. കോശങ്ങളുടെ സ്ഥാനം മുന്‍കൂട്ടി കൃത്യമായി കണ്ടെത്താനായത് ശസ്ത്രക്രിയയുടെ ദൈര്‍ഘ്യം കുറയ്ക്കാനും തുറന്ന ശസ്ത്രക്രിയയിലേക്ക് മാറുന്നത് ഒഴിവാക്കാനും സഹായിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ രോഗി ആശുപത്രി വിടുകയും ചെയ്തു.Content Highlights: King Abdullah Medical City in Makkah successfully removed microscopic lung cancer cells without open surgery. This minimally invasive procedure highlights major advancements in Saudi Arabia’s oncology care. The breakthrough offers safer recovery options for lung cancer patients.