ദേശീയദിനം; ദുബൈയിൽ സ്വകാര്യ സ്‌കൂളുകൾക്കും സർവകലാശാലകൾക്കും മൂന്ന് ദിവസം അവധി

Wait 5 sec.

ദുബൈ|യു എ ഇയുടെ 55-ാമത് ഈദുൽ ഇത്തിഹാദ്  ആഘോഷത്തോടനുബന്ധിച്ച് ദുബൈയിലെ സ്വകാര്യ സ്‌കൂളുകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഡിസംബർ രണ്ട് മുതൽ നാല് വരെ അവധി പ്രഖ്യാപിച്ചു. ഡിസംബർ രണ്ട് ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെയാണ് അവധി ലഭിക്കുക. വാരാന്ത്യ അവധി കൂടി ഉൾപ്പെടുന്നതോടെ അഞ്ച് ദിവസത്തെ ഇടവേളക്ക് ശേഷം ഡിസംബർ ഏഴ് തിങ്കളാഴ്ച ക്ലാസുകളും സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും പുനരാരംഭിക്കും.ദുബൈയിലെ ബാല്യകാല പരിചരണ കേന്ദ്രങ്ങൾക്ക് (ഏർലി ചൈൽഡ്ഹുഡ് സെന്ററുകൾ) ഡിസംബർ രണ്ട്, മൂന്ന് തീയതികളിലാണ് ഔദ്യോഗിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എങ്കിലും കുടുംബങ്ങളുടെയും സമൂഹത്തിന്റെയും ആവശ്യങ്ങൾ പരിഗണിച്ച് ഡിസംബർ നാല് വെള്ളിയാഴ്ചയും അവധി നൽകാൻ ഈ കേന്ദ്രങ്ങൾക്ക് അധികൃതർ അനുമതി നൽകിയിട്ടുണ്ട്. ദുബൈ ഗവൺമെന്റ്മാനവവിഭവശേഷി വകുപ്പാണ് അവധി സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്.Content Highlights: Dubai has announced holidays for private schools and higher education institutions from December 2 to 4 for the 55th Eid Al Etihad celebrations. Including the weekend, classes will resume on Monday, December 7, after a five-day break. Early childhood centers have official holidays on December 2 and 3.