കണ്ണൂര്‍| പാനൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ കല്ലുകൊണ്ട് മര്‍ദിച്ച സംഭവത്തില്‍ മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്. ‘നിന്നെ വച്ചേക്കില്ലെടാ’ എന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് വിദ്യാര്‍ഥിയെ മര്‍ദിച്ചതെന്ന് എഫ് ഐ ആറില്‍ പറയുന്നു.കല്ലുകൊണ്ട് മുഖത്തടിച്ചതായും എഫ് ഐ ആറിലുണ്ട്. മര്‍ദനത്തില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.പാനൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപം എട്ടാം ക്ലാസ്, ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് സംഭവം. സംഭവത്തില്‍ പോലീസ് കേസെടുത്ത് തുടര്‍നടപടികള്‍ സ്വീകരിച്ചു.Content Highlights: Police booked three Class 9 students in Panoor, Kannur for assaulting a Class 8 student with a stone. The victim suffered severe head injuries near the Panoor bus stand and underwent surgery at a private hospital. Police have registered an FIR and initiated further legal proceedings.