വിവാഹത്തിന് എതിരല്ല, പക്ഷേ ശരിയായ ബന്ധം വേണം; നിലപാട് തുറന്നുപറഞ്ഞ് നിത്യ മേനോൻ

Wait 5 sec.

വിവാഹത്തെക്കുറിച്ചുള്ള തന്റെ നിലപാടുകൾ പലപ്പോഴും തെറ്റായി വ്യാഖ്യാനിക്കപ്പെടാറുണ്ടെന്ന് തുറന്നുപറഞ്ഞ് നടി നിത്യ മേനോൻ. വിവാഹത്തിന് താൻ എതിരല്ലെന്നും എന്നാൽ വിവാഹം കഴിക്കാനായി മാത്രം ഒരു ബന്ധത്തിലേക്ക് കടക്കാൻ താൽപര്യമില്ലെന്നും താരം വ്യക്തമാക്കി. ജീവിതത്തിൽ തനിക്ക് അനുയോജ്യനായ ഒരാളെ കണ്ടെത്തുന്നതിനാണ് പ്രാധാന്യം നൽകുന്നതെന്നും അങ്ങനെയൊരാളെ ലഭിച്ചാൽ വിവാഹത്തിന് സന്തോഷമാണെന്നും നിത്യ പറഞ്ഞു. നിത്യ ഗോപിനാഥ് എന്ന ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നിത്യ മേനോൻ തെന്നിന്ത്യൻ സിനിമയിൽ ശ്രദ്ധേയമായ സ്ഥാനം നേടിയ താരമാണ്. ബാലതാരമായി സിനിമയിലെത്തിയ നിത്യ, 2008ൽ കെ.പി. കുമാരൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ‘ആകാശഗോപുര’ത്തിലൂടെയാണ് അഭിനയരംഗത്ത് സജീവമായത്. പിന്നീട് ‘ഉസ്താദ് ഹോട്ടൽ’, ‘ബാംഗ്ലൂർ ഡെയ്സ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി. തമിഴിലും തെലുങ്കിലും നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.വിവാഹത്തിന് എതിരാണെന്ന തരത്തിൽ പ്രചരിക്കുന്ന ധാരണകൾ ശരിയല്ലെന്ന് നിത്യ അഭിമുഖത്തിൽ വ്യക്തമാക്കി. വിവാഹത്തേക്കാൾ ശരിയായ ബന്ധത്തിനാണ് താൻ പ്രാധാന്യം നൽകുന്നതെന്നും അനുയോജ്യനായ ഒരാളെ കണ്ടെത്താനാണ് ആഗ്രഹിക്കുന്നതെന്നും താരം പറഞ്ഞു. അത്തരമൊരു ബന്ധമല്ലെങ്കിൽ വിവാഹം കഴിക്കില്ലെന്നും നിലപാട് വ്യക്തമാക്കി.ജീവിതത്തിലേക്ക് കടന്നുവരുന്ന വ്യക്തി തന്റെ സ്വാതന്ത്ര്യത്തെ മാനിക്കുന്നയാളായിരിക്കണമെന്നാണ് നിത്യയുടെ ആഗ്രഹം. അതേസമയം, പങ്കാളിക്കും സ്വന്തം ജീവിതത്തിൽ സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. ഈഗോയുടെ അടിസ്ഥാനത്തിൽ പെരുമാറുന്നവരുമായി ഒരു ബന്ധവും മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്നും പരസ്പരം വളരാൻ സഹായിക്കുന്ന ബന്ധമാണ് താൻ ആഗ്രഹിക്കുന്നതെന്നും താരം പറഞ്ഞു.ഇതുവരെ കണ്ടുമുട്ടിയവരിൽ താൻ ആഗ്രഹിക്കുന്ന ജീവിതവുമായി ഒത്തുപോകുന്ന ഒരാളെ കണ്ടെത്താനായിട്ടില്ലെന്നും നിത്യ വെളിപ്പെടുത്തി. എന്നാൽ ഇതൊരു വലിയ പ്രശ്നമായി കാണേണ്ടതില്ലെന്നും ജീവിതത്തിലെ തന്റെ തിരഞ്ഞെടുപ്പുകൾ വ്യത്യസ്തമാണെന്നും താരം കൂട്ടിച്ചേർത്തു.തന്റെ ഇപ്പോഴത്തെ ജീവിതം ഏറെ മനോഹരവും സമാധാനപരവുമാണെന്നും ആ സമാധാനം ഇല്ലാതാക്കുന്ന ഒരു ബന്ധത്തിലേക്ക് കടക്കാൻ താൽപര്യമില്ലെന്നും നിത്യ പറഞ്ഞു. നിലവിലെ ജീവിതത്തെ കൂടുതൽ മനോഹരമാക്കാൻ കഴിയുന്ന ഒരാളാണ് എത്തുന്നതെങ്കിൽ തീർച്ചയായും വിവാഹത്തെക്കുറിച്ച് ആലോചിക്കുമെന്നും താരം വ്യക്തമാക്കി.The post വിവാഹത്തിന് എതിരല്ല, പക്ഷേ ശരിയായ ബന്ധം വേണം; നിലപാട് തുറന്നുപറഞ്ഞ് നിത്യ മേനോൻ appeared first on ഇവാർത്ത | Evartha.