തിരുവനന്തപുരം| നിയമനം ആവശ്യപ്പെട്ട് എല്‍ പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ് നടത്തുന്ന സമരത്തില്‍ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് സമരനേതാവ് എം ജയകൃഷ്ണന്. പിന്നാലെ, സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷമായ ഭാഷയില്‍ എം. ജയകൃഷ്ണന് പ്രതികരിച്ചു. നിയമസഭയില്‍ മുഖ്യമന്ത്രി വി ഡി സതീശന് നടത്തിയ പ്രസംഗം ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.ഇപ്പോഴത്തെ സാഹചര്യം കണ്ട് മുഖ്യമന്ത്രിക്ക് കണ്ണീര് വരുമോ എന്നറിയില്ല. അദ്ദേഹം കരയുന്നത് തങ്ങള്‍ക്ക് ഇഷ്ടമല്ലെന്നും ജയകൃഷ്ണന് പരിഹസിച്ചു. ഉദ്യോഗാര്‍ത്ഥികളുടെ ജീവന് രക്ഷിക്കാന്‍ പോലും സര്‍ക്കാരിന് സാധിക്കുന്നില്ല. സര്‍ക്കാര്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ജയകൃഷ്ണന് ആരോപിച്ചു.മുഖ്യമന്ത്രി മുന്‍കൈയെടുത്ത് ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയെങ്കിലും അത് ഫലം കണ്ടില്ല. നിയമനങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നത് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുന്ന ധനവകുപ്പാണ്. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ച സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള കേവലം നാടകം മാത്രമായിരുന്നു. ന്യായീകരിക്കാന്‍ കഴിയാത്ത സമീപനമാണ് സര്‍ക്കാരിന്റേതെന്നും എം. ജയകൃഷ്ണന് പറഞ്ഞു. നിരാഹാരം ഇരിക്കുന്നവരോട് തീരുമാനമെടുക്കാന്‍ ഒരാഴ്ച സമയം ചോദിക്കുന്നത് കടുത്ത നീതികേടാണ്. ഉദ്യോഗാര്‍ത്ഥികളുടെ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ എത്രയും വേഗം തീരുമാനമെടുക്കണമെന്നും ജയകൃഷ്ണന് ആവശ്യപ്പെട്ടു.അതേസമയം, എം ജയകൃഷ്ണന് നിരാഹാര സമരം അവസാനിപ്പിച്ചു. ആരോഗ്യപ്രശ്നങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്നാണ് നിരാഹാരം അവസാനിപ്പിച്ചത്. എന്നാല്‍, മറ്റൊരു സമരനേതാവായ വളര്‍മതി നിരാഹാര സമരം തുടരുമെന്ന് സമരസമിതി അറിയിച്ചു.Content Highlights: LPST rank holders protest leader M Jayakrishnan tonsured his head against delayed appointments, slamming CM V D Satheesan and the Finance Department. He termed recent talks a mere drama to save face. Due to deteriorating health, Jayakrishnan ended his hunger strike while leader Valarmathi continues hers.