നാഗര്‍കോവില്‍ | തമിഴ്നാട്ടിലെ നാഗര്‍കോവിലില്‍ ട്രെയിനില്‍ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നു. നാഗര്‍കോവില്‍ റെയില്‍വേ സ്റ്റേഷന് യാര്‍ഡില്‍ നിര്‍ത്തിയിട്ട കോച്ചിനുള്ളില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. കേരളത്തില്‍ നിന്നു പോയ ട്രെയിനാണിത്. കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിയാനായിട്ടില്ല. സംഭവത്തില്‍ പ്രതി കന്യാകുമാരി സ്വദേശി അയ്യപ്പന് (31) അറസ്റ്റിലായി.18ന് രാവിലെ എട്ടുമണിയോടെ ആണ് നാഗര്‍കോവില്‍ ജംഗ്ഷന് റെയില്‍വേ സ്റ്റേഷനിലെ 13-ാം നമ്പര്‍ യാര്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന നാഗര്‍കോവില്‍ – കോട്ടയം ട്രെയിനിന്റെ കോച്ചിനുള്ളില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. നാല് ദിവസം മുമ്പാണ് കൊലപാതകം നടന്നത്. രാത്രി 12.30ന് അഞ്ചാമത്തെ പ്ലാറ്റ്ഫോമില്‍ നിന്ന് പ്രതി യുവതിയെ ബലംപ്രയോഗിച്ച് വലിച്ചിഴച്ച് യാര്‍ഡിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നാണ് കരുതുന്നത്. യുവതി അഞ്ചാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നില്ക്കുന്ന ദൃശ്യങ്ങള്‍ റെയില്‍വേ പൊലീസിന് ലഭിച്ചു.യുവതിയെ ആളില്ലാത്ത കോച്ചില്‍ എത്തിച്ചു ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. യുവതി ക്രൂര മര്‍ദനത്തിനും ഇരയായി. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം പ്രതി കോച്ചില്‍ നിന്ന് പുറത്തിറങ്ങുന്ന ദൃശ്യങ്ങളും പോലീസില്‍ ലഭിച്ചു.അഴുകിയ മൃതദേഹം കണ്ടെത്തിയ ശേഷം അസ്വാഭാവിക മരണത്തിന് കേസെടുത്ത റെയില്‍വേ പോലീസ്, സിസി ടി വി ദൃശ്യങ്ങള്‍ അടക്കം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ മൂന്നു നാല് മാസമായി ഇയാള്‍ റെയില്‍വേ സ്റ്റേഷന് പരിസരത്ത് കറങ്ങി നടന്നിരുന്നായി ആളുകള്‍ പറയുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.Content Highlights: A decomposed body of an unidentified woman was found inside a train coach at Nagercoil railway yard after she was allegedly raped and assaulted. Railway police arrested a 31-year-old Kanyakumari native using CCTV footage. Investigation continues to identify the victim.