കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 45 രൂപ കുറഞ്ഞ് 11,465 രൂപയായി. പവന്റെ വിലയില്‍ 360 രൂപയുടെ കുറവുണ്ടായി(Today’s Gold Rate). പവന് വില 91,720 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും കുറവുണ്ടായിട്ടുണ്ട്. ഗ്രാമിന് 90 രൂപയുടെ കുറവാണുണ്ടായത്. ഗ്രാമിന് 9,330 രൂപയായും പവന് 74,640 രൂപയായും കുറഞ്ഞു.അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണം നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഔണ്‍സിന് 150 ഡോളറിന്റെ ഇടിവോടെയാണ് സ്വര്‍ണത്തിന്റെ വ്യാപാരം. ഔണ്‍സിന് 3,524.8 ഡോളറിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. 4.33 ശതമാനം നഷ്ടമാണ് സ്വര്‍ണത്തിനുണ്ടായത്.രണ്ടാഴ്ചക്കിടെ 15,000 രൂപയിലധികം സ്വര്‍ണത്തിന് കുറഞ്ഞിട്ടുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന് വില ആദ്യമായി ഒരു ലക്ഷം കടന്നത്.ശ്രദ്ധിക്കുക: സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ ഇടിവ് രേഖപ്പെടുത്തുന്ന ഈ സാഹചര്യത്തില്‍ വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ കൃത്യമായി വിലയിരുത്തിയ ശേഷമേ സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കാവൂ. കൃത്യമായ gold price analysis നടത്തി today gold rate നോക്കി സ്വന്തം സാമ്പത്തിക നില മനസ്സിലാക്കേണ്ടതുണ്ട്. അടിയന്തര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് അവസാന ആശ്രയമായി മാത്രം gold loan പരിഗണിക്കുക; വിപണിയിലെ ഇടിവ് മൂലം loan against gold മൂല്യത്തിലും മാറ്റങ്ങള്‍ വരാം എന്നതിനാല്‍ gold loan apply ചെയ്യുന്നതിന് മുന്‍പ് gold price today മാറ്റങ്ങളും നിബന്ധനകളും സൂക്ഷ്മമായി പരിശോധിക്കുകയും gold rate വിവരങ്ങള്‍ താരതമ്യം ചെയ്യുകയും ചെയ്യുക.Content Highlights: Gold prices in Kerala dropped again on Saturday with a pavan falling by Rs 360 to Rs 91,720 and 18-carat gold declining as well. Global bullion prices also slipped by 4.33 percent to $3,524.8 per ounce amid heavy selling pressure. Over the past two weeks, gold rates have fallen by more than Rs 15,000.