തിരുവനന്തപുരം | ആര് എന്ത് കളിച്ചിട്ടും കാര്യമില്ലെന്നും വി ഡി സതീശന് അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുമെന്നും മന്ത്രി കെ മുരളീധരന്. മുഖ്യമന്ത്രി ശക്തമായി തന്നെ മുന്നോട്ട് പോകും. ജനാധിപത്യ രീതിയില്‍ ചില വിമര്‍ശനങ്ങള്‍ ഉണ്ടാകും.ക്യാബിനറ്റിന്റെയും ജനങ്ങളുടെയും പിന്തുണ അദ്ദേഹത്തിനുണ്ടെന്നും കെ മുരളീധരന് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണതക്കെതിരെ മന്ത്രിസഭായോഗത്തില്‍ മന്ത്രിമാര്‍ ആഞ്ഞടിച്ചതും സര്‍ക്കാര്‍ ആറുമാസം പൂര്‍ത്തിയാക്കിയ ദിവസം വിവാദങ്ങളിലായതും മുന്‍ നിര്‍ത്തിയായിരുന്നു കെ മുരളീധരന്റെ പ്രതികരണം.സഹോദരി പത്മജയുടെ കോണ്‍ഗ്രസ് പ്രവേശന വിഷയത്തില്‍ തല്ക്കാലം പ്രതികരിക്കാനില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കുമെന്നും കെ മുരളീധരന് പറഞ്ഞു. മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച മന്ത്രി എ പി അനില്‍കുമാറിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തിന് താന്‍ ഇതൊന്നും ശ്രദ്ധിക്കാറില്ലെന്നും കെ മുരളീധരന് പറഞ്ഞു. ഇതൊക്കെ എന്തിനാണ് ശ്രദ്ധിക്കുന്നത്? തനിക്കെതിരെ എന്തെല്ലാം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട് അതിനെയൊന്നും വകവയ്ക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.നിലക്കലില്‍ പോലീസ് ഉദ്യോഗസ്ഥന് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മെസ്സി വിഷയത്തില്‍ വലിയ വഞ്ചനയാണ് നടന്നത്. എസ് ഐ ടിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്. ഗവര്‍ണറും അനുമതി നല്‍കിയിരുന്നു. വരാത്ത മെസ്സി വരുമെന്ന് പ്രചരണം നടത്തിയെന്നും സ്റ്റേഡിയം നവീകരണത്തിന്റെ പേരില്‍ കോടികള്‍ അടിച്ചുമാറ്റിയെന്നും മന്ത്രി കെ മുരളീധരന് പറഞ്ഞു.Content Highlights: Minister K Muraleedharan asserted that VD Satheesan will complete a full five-year term despite cabinet criticism and six-month milestone controversies. He declined comment on Padmaja’s Congress entry and dismissed cyber attacks on AP Anilkumar. He also condemned the Messi event fraud and vowed strict action over Nilakkal police assault.