ചെന്നൈ| പ്രധാന കേസുകള്‍ തെളിയിക്കാന്‍ സാധിക്കാതെ വന്നതോടെ പോലീസ് സ്റ്റേഷനിലെ മുറിയില്‍ ഗണപതി ഹോമം നടത്തി ഇന്‍സ്പെക്ടര്‍. തമിഴ്നാട് വില്ലുപുരം ജില്ലയിലെ സത്യമംഗലം സ്റ്റേഷന് ഇന്‍സ്പെക്ടര്‍ സുരേഷ് ബാബുവാണ് യാഗകുണ്ഡം ഒരുക്കി ഹോമം നടത്തിയത്. ചടങ്ങില്‍ ഇന്‍സ്പെക്ടറുടെ ഭാര്യയും ബന്ധുക്കളും പങ്കെടുത്തു.അജ്ഞാത മൃതദേഹങ്ങളും അസ്ഥികൂടങ്ങളും കണ്ടെത്തിയ സംഭവം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ തിരോധാനം എന്നീ പ്രധാന കേസുകള്‍ തെളിയിക്കാന്‍ കഴിയാതെ വന്നതോടെയാണ് ഇന്‍സ്പെക്ടര്‍ ഹോമം നടത്തിയത്. കേസുകള്‍ പെട്ടെന്ന് തെളിയാനും ജോലിഭാരം കൊണ്ടുള്ള മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനുമാണ് ഹോമം നടത്തിയതെന്നാണ് ഇന്‍സ്പെക്ടര്‍ സുരേഷ് ബാബു പറയുന്നത്.പരിപാടിയുടെ വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ അതിവേഗം പ്രചരിച്ചു. സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ വിശദീകരണം ആവശ്യപ്പെട്ടേക്കുംContent Highlights: Inspector Suresh Babu of Sathyamangalam police station in Villupuram performed a Ganapathi Homam inside the station room with his family. He cited work stress and difficulty cracking major cases, including missing minor girls and unidentified bodies. The ritual aimed to ease mental pressure and help solve the cases quickly.