പത്മജ ഇപ്പോഴും സംഘപരിവാര്‍ സ്തുതി തുടരുന്നു: ദീപ്തി മേരി വര്‍ഗീസ്

Wait 5 sec.

തിരുവനന്തപുരം | പത്മജ ഇപ്പോഴും സംഘപരിവാര്‍ സ്തുതി തുടരുന്നുവെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയിലെ സ്ത്രീകളെ അധിക്ഷേപിച്ചുകൊണ്ടാണ് പത്മജ കോണ്‍ഗ്രസ് വിട്ടതെന്നും കെ പി സി സി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്.പത്മജയുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ എതിര്‍പ്പ് പരസ്യമാക്കുകയായിരുന്നു ദീപ്തി. പ്രവര്‍ത്തകരുടെ വികാരം നേതൃത്വം പരിഗണിക്കണം. അവര്‍ ബി ജെ പിയിലേക്ക് പോയത് പലതും പ്രതീക്ഷിച്ചാണ്. അവര്‍ ഇപ്പോഴും ബി ജെ പി നിലപാടുകള്‍ ആവര്‍ത്തിക്കുന്നു.കെ കരുണാകരന്റെ മകള്‍ക്ക് ഇങ്ങനെ സംസാരിക്കേണ്ടി വന്നല്ലോ എന്നോര്‍ത്ത് സഹതാപം മാത്രമെന്നും ദീപ്തി മേരി പ്രതികരിച്ചു. കോണ്‍ഗ്രസിലേക്ക് തന്നെയാണോ പത്മജ മടങ്ങിവരുന്നതെന്നും അവര്‍ ചോദിച്ചു.Content Highlights:KPCC General Secretary Deepti Mary Varghese voiced open opposition to Padmaja’s return to Congress, urging leadership to respect party workers’ sentiments. She accused Padmaja of insulting women in the party before leaving and repeating BJP positions. Deepti also questioned whether Padmaja is truly returning to Congress.