മന്ത്രി സഭാ യോഗത്തിലെ തര്‍ക്കം: ആര് എന്ത് കളി കളിച്ചിട്ടും കാര്യമില്ല, വി ഡി സതീശന്‍ സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കും; കെ മുരളീധരന്‍

Wait 5 sec.

തിരുവനന്തപുരം| മുഖ്യമന്ത്രി വിഡി സതീശന് പിന്തുണയുമായി മന്ത്രി കെ മുരളീധരന്‍. മന്ത്രി സഭാ യോഗത്തിലെ തര്‍ക്കത്തില്‍ ആര് എന്ത് കളി കളിച്ചിട്ടും കാര്യമില്ല. അഞ്ചുവര്‍ഷം വി ഡി സതീശന്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കുമെന്ന് കെ. മുരളീധരന്‍ പറഞ്ഞു. ജനാധിപത്യ രീതിയില്‍ ചില വിമര്‍ശനങ്ങള്‍ ഉണ്ടാകും. എന്നാല്‍ മുഖ്യമന്ത്രി ശക്തമായി തന്നെ മുന്നോട്ട് പോകും. ക്യാബിനറ്റിന്റെയും ജനങ്ങളുടെയും പിന്തുണ അദ്ദേഹത്തിനുണ്ടെന്നും കെ മുരളീധരന്‍ പ്രതികരിച്ചു. നിലക്കലില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.മെസ്സി വിഷയത്തില്‍ വലിയ വഞ്ചനയാണ് നടന്നതെന്ന് കെ മുരളീധരന്‍ വ്യകത്മാക്കി. എസ് ഐ ടിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്. വരാത്ത മെസ്സി വരുമെന്ന് പ്രചരണം നടത്തി. സ്റ്റേഡിയം നവീകരണത്തിന്റെ പേരില്‍ കോടികള്‍ അടിച്ചുമാറ്റിയെന്നും മന്ത്രി കെ മുരളീധരന്‍ പറഞ്ഞു. ഇതൊന്നും അംഗീകരിക്കാന്‍ സാധിക്കില്ല. വിഷയത്തില്‍  സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം, പത്മജ വേണുഗോപാലിന്റെ കോണ്‍ഗ്രസ് പ്രവേശന വിഷയത്തില്‍ തല്‍ക്കാലം പ്രതികരിക്കാനില്ലെന്ന് മുരളീധരന്‍ പറഞ്ഞു.Content Highlights: Minister K Muraleedharan backed CM VD Satheesan to complete five years in office despite cabinet disputes and promised strict action over the Nilakkal assault. He called the Messi event a major fraud citing an SIT report on stadium funds. He declined to comment on Padmaja Venugopal joining Congress.