ആലപ്പുഴയില്‍ പക്ഷിപ്പനി;കോഴി, താറാവ്, മുട്ട, ഇറച്ചി വില്‍പ്പനയ്ക്ക് ഒരാഴ്ച നിരോധനം

Wait 5 sec.

ആലപ്പുഴ  | ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ രോഗവ്യാപനം തടയുന്നതിനായി നിരീക്ഷണ മേഖലയില്‍ ഒരാഴ്ചത്തേക്ക് കോഴി, താറാവ് ഉള്‍പ്പെടെയുള്ള വളര്‍ത്തുപക്ഷികളുടെയും മുട്ട, ഇറച്ചി തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെയും വിപണനവും കടത്തലും ജില്ലാ ഭരണകൂടം നിരോധിച്ചു. രോഗപ്രഭവ കേന്ദ്രങ്ങളുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലാണ് ജില്ലാ കലക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ചൊവ്വാഴ്ച ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം.വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കുന്ന നടപടികളും തുടര്‍ന്നുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാകുന്നതുവരെ ഒരാഴ്ചത്തേക്കാണ് നിയന്ത്രണം. താറാവ്, കോഴി, കാട ഉള്‍പ്പെടെയുള്ള വളര്‍ത്തുപക്ഷികള്‍, ഇവയുടെ മുട്ട, ഇറച്ചി, കാഷ്ഠം, മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പനയും കടത്തലും നിരോധിച്ചിട്ടുണ്ട്. രോഗപ്രഭവ കേന്ദ്രങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള രോഗബാധിത മേഖലയില്‍ പക്ഷികളെ കൊന്നൊടുക്കുന്ന നടപടികള്‍ പൂര്‍ത്തിയായാല്‍ മൂന്ന് മാസത്തേക്ക് പക്ഷിവളര്‍ത്തലിനും നിരോധനമുണ്ടാകും.ആലപ്പുഴ നഗരസഭയിലെ ബീച്ച്, കുതിരപ്പന്തി, മുല്ലാത്തുവളപ്പ്, തിരുവമ്പാടി, പഴവീട്, പള്ളാത്തുരുത്തി, വാടയ്ക്കല്‍, ഗുരുമന്ദിരം, ഇരവുകാട്, ഹൗസിംഗ് കോളനി, കൈതവന, സനാതനപുരം, കളര്‍കോട് വാര്‍ഡുകളിലാണ് നിയന്ത്രണം.ഹരിപ്പാട്, മാവേലിക്കര നഗരസഭകള്‍ക്ക് പുറമെ അമ്പലപ്പുഴ സൗത്ത്, അമ്പലപ്പുഴ നോര്‍ത്ത്, പുന്നപ്ര സൗത്ത്, പുന്നപ്ര നോര്‍ത്ത്, പുറക്കാട്, കൈനകരി, ചമ്പക്കുളം, രാമങ്കരി, വെളിയനാട്, പുളിങ്കുന്ന്, നെടുമുടി, തലവടി, പാണ്ടനാട്, എടത്വ, തകഴി, ബുധനൂര്‍, പത്തിയൂര്‍, കരുവാറ്റ, കുമാരപുരം, കാര്‍ത്തികപ്പള്ളി, ചിങ്ങോലി, വീയപുരം, പള്ളിപ്പാട്, മാവേലിക്കര തെക്കേക്കര, തഴക്കര, ചെറിയനാട്, പുലിയൂര്‍, ചെറുതന, ആറാട്ടുപുഴ, ചെട്ടികുളങ്ങര, ചെന്നിത്തല, മാന്നാര്‍, നിരണം, കടപ്ര, നെടുമ്പ്രം, പുളിക്കീഴ് ഗ്രാമപഞ്ചായത്തുകളിലും നിരോധനം ബാധകമാണ്. പട്ടികയിലെ അവസാന നാല് ഗ്രാമപഞ്ചായത്തുകള്‍ പത്തനംതിട്ട ജില്ലയിലാണ്.പക്ഷിപ്പനി മനുഷ്യരിലേക്കും പകരാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.iveContent Highlights: Bird flu has been confirmed in Alappuzha, prompting a one-week ban on the sale and transport of poultry, eggs, and meat within a 10 km radius. Restrictions apply across several Alappuzha and Pathanamthitta local bodies, with a three-month farming ban in core zones. Health officials urge public caution.