പാരീസ് | ഫ്രാന്‍സില്‍ 18 നിലകളുള്ള ഒരു ഫ്ളാറ്റിലുണ്ടായ തീപ്പിടിത്തത്തില്‍ ഒരാള്‍ മരിച്ചു. അമ്പതുകാരിയായ സ്ത്രീയാണ് മരിച്ചത്. 30 പേര്‍ക്ക് പരുക്കേറ്റു. തലസ്ഥാനമായ പാരീസിന് കിഴക്ക്, ഫോണ്ടെനെ-സൂ-ബോയിസിലെ ലാറിസ് (Larris) പ്രദേശത്തുള്ള ‘1 റൂ മാര്ട്ടിന്-ലൂഥര്‍-കിംഗ്’ എന്ന കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്.ഇന്നലെ പ്രാദേശിക സമയം വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. പരുക്കേറ്റവരില്‍ 15 അഗ്നിശമന സേനാംഗങ്ങളും ഉള്‍പ്പെടും. കെട്ടിടത്തിന്റെ 11-ാം നിലയിലുള്ള രണ്ട് അപാര്‍ട്ട്മെന്റുകളില്‍ നിന്നാണ് തീ പടര്‍ന്നത്. പിന്നീട് തൊട്ടുമുകളിലെ നിലയിലേക്കും വ്യാപിക്കുകയുമായിരുന്നു.130-ലധികം അഗ്നിശമന സേനാംഗങ്ങളും 30-ലധികം അടിയന്തര സേവന വാഹനങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. തീപ്പിടിത്തത്തിന്റെ കൃത്യമായ കാരണം അന്വേഷിച്ചു വരികയാണ്.Content Highlights: A major fire broke out in an 18-storey residential apartment building in France. A woman tragically lost her life in the blaze while 30 other residents sustained injuries. Firefighters and emergency crews rushed to the scene to rescue trapped occupants and extinguish the flames.