മുസാദിക് മാലിക് ന്യൂഡല്‍ഹിയില്‍; 2025 ലെ യുദ്ധത്തിനു ശേഷം ഇന്ത്യ സന്ദര്‍ശിക്കുന്ന ആദ്യ പാക് മന്ത്രി

Wait 5 sec.

ന്യൂഡല്‍ഹി | പാകിസ്താന്‍ കാലാവസ്ഥാ വ്യതിയാന മന്ത്രി മുസാദിക് മാലിക് ഇന്ന് ന്യൂഡല്‍ഹിയിലെത്തി. 2025 മേയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നാല് ദിവസം നീണ്ടുനിന്ന യുദ്ധമുണ്ടായതിനു ശേഷം, ഇന്ത്യ സന്ദര്‍ശിക്കുന്ന ആദ്യ പാക് ഫെഡറല്‍ മന്ത്രിയാണ് മുസാദിക് മാലിക്.ഷാങ്ഹായ് സഹകരണ സംഘടനയുടെ (SCO) ‘സിവിലൈസേഷണല്‍ ഡയലോഗ് ഫോറം’ (Civilisational Dialogue Forum) പരിപാടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയിരിക്കുന്നത്. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഈ സമ്മേളനം ഇന്ന് വൈകിട്ട് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച മാലിക് ഈ ഫോറത്തെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുമെന്നാണ് കരുതുന്നത്.‘ഉഭയകക്ഷി കൂടിക്കാഴ്ചകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ‘ഷാങ്ഹായ് സ്പിരിറ്റ്’ (Shanghai Spirit) അനുസരിച്ച് സംവാദം, സഹകരണം, പരസ്പര ധാരണ എന്നിവ പ്രോത്സാഹിപ്പിക്കുന്നതില്‍, എസ് സി ഒ അംഗരാജ്യമെന്ന നിലയില്‍ പാകിസ്താന്‍ നല്‍കുന്ന സജീവ സംഭാവനയുടെ പ്രതിഫലനമാണ് തങ്ങളുടെ പങ്കാളിത്തമെന്ന് പാക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.2023 മെയ് മാസത്തില്‍ അന്നത്തെ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ-സര്‍ദാരി ഗോവ സന്ദര്‍ശിച്ചതിന് ശേഷമുള്ള ഇത്തരത്തിലുള്ള ആദ്യ സന്ദര്‍ശനമാണിത്. ഇരു സര്‍ക്കാരുകളും ഈ കൂടിക്കാഴ്ചകളെ എസ്സി ഒയുമായി ബന്ധപ്പെട്ട പതിവ് നടപടിക്രമങ്ങളുടെ ഭാഗമായാണ് അവതരിപ്പിക്കുന്നത്. അടുത്ത ആഗസ്റ്റില്‍ എസ് സി ഒ നേതാക്കള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ പാകിസ്താന്‍ ഒരുങ്ങുകയാണ്. ഈ സാഹചര്യത്തില്‍, ഒരു ബഹുമുഖ വേദിയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഇത്തരം കൂടിക്കാഴ്ചകള്‍ക്ക് എത്രത്തോളം മുന്നോട്ട് പോകാനാകും എന്നതും, ഉച്ചകോടിക്കായി മോദി ഇസ്‌ലാമാബാദ് സന്ദര്‍ശിക്കുന്നതിലേക്ക് ഇത് നയിക്കുമോ എന്നതും രാഷ്ട്രീയ നിരീക്ഷകര്‍ ഉയര്‍ത്തുന്ന പ്രധാന ചോദ്യമാണ്.Content Highlights:Pakistan Climate Change Minister Musadik Malik arrived in New Delhi to attend the three-day SCO Civilisational Dialogue Forum. He is the first Pakistani federal minister to visit India since the May 2025 military conflict. Both nations maintain the visit is strictly for multilateral regional cooperation.