ന്യൂഡല്‍ഹി | ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികളുടെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചതിനെതിരെ ഇന്ത്യന്‍ നാഷണല്‍ ലീഗ് (INL). നടപടി നീതിബോധത്തെയും സ്ത്രീസുരക്ഷയെയും ആശങ്കയിലാഴ്ത്തുന്നതാണെന്ന് ഐ എന്‍ എല്‍ നാഷണല്‍ ഓര്‍ഗനൈസിങ് സെക്രട്ടറി സമദ് നരിപ്പറ്റ പ്രസ്താവനയില്‍ പറഞ്ഞു.ഗര്‍ഭിണിയായ ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും കുടുംബാംഗങ്ങളെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത സംഭവം രാജ്യത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ചതാണ്.ഇരക്ക് നീതിയും സുരക്ഷയും ഉറപ്പാക്കണമെന്നും നീതിന്യായ വ്യവസ്ഥയിലുള്ള ജനവിശ്വാസം സംരക്ഷിക്കണമെന്നും സമദ് നരിപ്പറ്റ ആവശ്യപ്പെട്ടു.Content Highlights: The Indian National League has voiced strong concern over the granting of bail to the convicts in the Bilkis Bano case. Party leaders stated that such legal decisions undermine public trust in the justice system. The statement reflects growing political backlash against the relief provided to the accused.